മി­നി­മം ബാ­ലൻ­സ് ഇല്ലാ­തെ­ ഡെ­ബി­റ്റ് കാ­ർ­ഡ് ഉപയോ­ഗം : പി­ഴ ഈടാ­ക്കി­ ബാ­ങ്കു­കൾ


മുംബൈ : ഡിജിറ്റൽ പണമിടപാടുകളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നതിനിടെ മിനിമം ബാലൻസ് ഇല്ലാതെ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നത്തിന് ബാങ്കുകൾ പിഴ ഈടാക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ േസ്റ്ററ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ബാങ്കുകളാണ് മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ 17 മുതൽ 25 രൂപ വരെ ഈടാക്കുന്നത്.

മിനിമം ബാലൻസ് ഇല്ലാതെ ഓരോ തവണയും കാർഡ് സ്വയ്പ് ചെയ്താൽ ബാങ്കുകൾ ഈടാക്കുക 17 രൂപ മുതൽ 25 രൂപവരെയാണ്. ഈ തുകയ്ക്കൊപ്പം ജി.എസ്.ടിയും ബാധകമാകും. എ.ടി.എമ്മിലോ അല്ലെങ്കിൽ ഏതെങ്കിലും ഷോപ്പിലോ ഡെബിറ്റ് കാർഡ് ഉപയോഗിച്ചാൽ (മിനിമം ബാലൻസ് അക്കൗണ്ടിൽ ഇല്ലെങ്കിൽ) എസ്.ബി.ഐ ഈടാക്കുക 17 രൂപയാണ്. എച്ച.്ഡി.എഫ്.സി ബാങ്കും ഐ.സി.ഐ.സി.ഐ ബാങ്കും ഓരോ തവണ ഇടപാട് നിഷേധിക്കുന്പോഴും 25 രൂപ വീതമാണ് ഇടപാടുകാരനിൽനിന്ന് ഈടാക്കുക.

അതേയമയം, ചെക്ക് മടങ്ങുന്നതിന് സമാനമായ രീതിയാണിതെന്നാണ് ബാങ്കുകളുടെ വിശദീകരണം. അതുകൊണ്ടാണ് താരതമ്യേന കുറഞ്ഞ തുക പിഴ ഈടാക്കുന്നതെന്നും ബാങ്കുകൾ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed