പാ​­​കി​­​സ്ഥാ​ന് ഉ​ട​ൻ മ​റു​­​പ​ടി­ നൽകുമെന്ന് ക​ര​സേ​­​ന മേ​­​ധാ​­​വി­


ന്യൂഡൽഹി : ഇന്ത്യൻ സൈനിക ക്യാന്പ് ആക്രമിച്ച പാകിസ്ഥാന് ഉടൻ മറുപടി നൽകുമെന്ന് കരസേന മേധാവി ബിപിൻ റാവത്ത്. പിന്നീടല്ല ഏറ്റവും അടുത്തുതന്നെ പാകിസ്ഥാന് മറുപടി നൽകുമെന്ന് പറഞ്ഞ റാവത്ത് പാകിസ്ഥാൻ കരുതുന്നത് യുദ്ധത്തിലൂടെ നേട്ടമുണ്ടാക്കാമെന്നാണെന്നും എന്നാൽ ഇന്ത്യക്ക് യുദ്ധമല്ലാതെ സർജിക്കൽ സ്ട്രൈക്ക് അടക്കം നിരവധി വഴികളുണ്ടെന്നും വ്യക്തമാക്കി. 

മേഖലയിൽ വെടിനിർത്തലിനും സംഘർ‌ഷം ഇല്ലാതാക്കുന്നതിനെയും ഇന്ത്യൻ സൈന്യം അംഗീകരിക്കും. എന്നാൽ അത് നിയന്ത്രണരേഖയിലേക്ക് ഭീകരവാദികളെ അയക്കുന്നത് പാകിസ്ഥാൻ നിർത്തുന്ന ദിവസം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 10ന് ജയ്ഷെ മുഹമ്മദ് ഭീകരർ നടത്തിയ സൻജുവാൻ സൈനിക ക്യാന്പ് ആക്രമണത്തിൽ ആറ് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed