അപൂ­ർ­വ്വ രോ­ഗങ്ങളെ­ പ്രതി­രോ­ധി­ക്കാൻ സംയു­ക്ത നടപടി­ ആവശ്യപ്പെ­ട്ട് ഡോ­. ക്രി­സ്റ്റീ­ന


മനാമ: അപൂർവ്വ രോഗങ്ങളെ നേരിടാനായി ഒരു പദ്ധതി തയ്യാറാക്കണമെന്ന് അറേബ്യൻ ഗൾഫ് സർവ്വകലാശാലയിലെ മെഡിക്കൽ ജെനറ്റിക്സ് കൺസൾട്ടന്റും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ക്രിസ്റ്റീന സ്ക്രിപ്നിക് ആവശ്യപ്പെട്ടു. അൽ ജവാറാ അൽ ഇബ്രാഹിം സെന്റർ അപൂർവ്വ രോഗങ്ങളെപ്പറ്റി സംഘടിപ്പിച്ച ആദ്യ ശാസ്ത്ര സെമിനാറിലാണ് ഇങ്ങനെയൊരു ആശയം ഉയർന്നത്. ഗുരുതരമായ യാതനകളിലൂടെയും സങ്കീർണതകളിലൂടെയും മരണത്തിലേയ്ക്ക് നയിക്കുന്ന അപൂർവ്വരോഗങ്ങളുടെ പട്ടിക തയ്യാറാക്കുന്നതിലൂടെ പദ്ധതിക്ക് തുടക്കം കുറിക്കാമെന്നും അവർ പറഞ്ഞു. 

ബഹ്റൈനിലെ വിവിധ ആരോഗ്യ മേഖലകളിൽ നിന്നുള്ള ഡോക്ടർമാർ, ഗവേഷകർ, ആരോഗ്യപരിപാലകർ എന്നിവരടങ്ങിയ 60ഓളം വിദഗ്ദ്ധരുടെ പങ്കാളിത്തത്തോടെ ലോക അപൂർവ്വ രോഗ ദിനത്തിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. ‘ക്ലിനിക്കൽ പ്രാക്ടീസിലേയ്ക്ക് ഗവേഷണം വിവർത്തനം ചെയ്യുന്നു’ എന്ന മുദ്രാവാക്യത്തിന് കീഴിലാണ് സെമിനാർ നടത്തിയത്. 

ലോകമെന്പാടുമായി ഏകദേശം 7,000 അപൂർവ്വ രോഗങ്ങളാണുള്ളത്, 300 ദശലക്ഷം ആളുകളെയാണ് ഇത് ബാധിക്കുന്നത്. വളരെ കുറച്ചുപേരെ ബാധിക്കുന്ന ഇത്തരം രോഗങ്ങൾ മരണത്തിന് തന്നെ ഭീഷണിയാകുന്നവയാണ്. 2,000 പേരിൽ ഒന്നിൽ താഴെ മാത്രം ബാധിക്കുന്ന അസുഖമായാണ് അപൂർവ്വ രോഗങ്ങൾ നിർവ്വചിക്കപ്പെട്ടിരിക്കുന്നത്. ഈ രോഗങ്ങൾ ഗർഭാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും നവജാതശിശുക്കളുടെ അകാല മരണത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നുവെന്നും ഡോ. ക്രിസ്റ്റീന വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed