കേ​­​ന്ദ്ര​സ​ർ​­ക്കാ​­​രി​ന് വീ​­​ണ്ടും മു​­​ന്ന​റി​­​യി​­​പ്പ് ന​ൽ​­കി­ ച​ന്ദ്ര​ബാ​­​ബു­ നാ​­​യി​­​ഡു­


െബംഗളൂരു : കേന്ദ്രസർക്കാരിന് വീണ്ടും മുന്നറിയിപ്പ് നൽകി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. സംസ്ഥാനത്തെ ജനങ്ങൾ മുറിവേറ്റിരിക്കുകയാണെന്ന്  അദ്ദേഹം പറഞ്ഞു. തങ്ങൾക്ക് നീതി ലഭിച്ചില്ലെങ്കിൽ അത് വേദനാജനകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കേന്ദ്ര ബജറ്റിൽ ആന്ധ്രയെ  അവഗണിച്ചെന്നാരോപിച്ചാണ് ചന്ദ്രബാബു നായിഡു വാൾ ഉയർത്തിയിരിക്കുന്നത്. ഡൽഹിയിൽ 29 തവണ പ്രധാനമന്ത്രിയേയും മന്ത്രിമാരേയും കണ്ടു. 2014ൽ തെലുങ്കാന വേർപെടുത്തിയ ശേഷം സംസ്ഥാനത്തിന് സാന്പത്തിക പിന്തുണ  നൽകുമെന്ന് കേന്ദ്രം വാഗ്ദാനം ചെയ്തിരുന്നതാണ്. എന്നാൽ ഒന്നും ഉണ്ടായില്ല. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പുവരെ കേന്ദ്രത്തിനു ഒരു വർഷത്തെ സമയം  അനുവദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed