സി­റ്റി­ യൂ­ണി­യൻ ബാ­ങ്കിൽ 12.8 കോ­ടി­ രൂ­പയു­ടെ­ തട്ടി­പ്പ്


ചെന്നൈ : പഞ്ചാബ് നാഷണൽ ബാങ്കിലുണ്ടായ സാന്പത്തിക തട്ടിപ്പിന് പിന്നാലെ ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ബാങ്കിലും സമാന സംഭവമുണ്ടായതായി റിപ്പോർട്ട്. 12.8 കോടി രൂപയുടെ തട്ടിപ്പാണ് സ്വകാര്യ ബാങ്കായ സിറ്റി യൂണിയൻ ബാങ്കിൽ നടന്നിരിക്കുന്നത്. പി.എൻ.ബിയിൽ നടന്നത് പോലെ തന്നെ ബാങ്കിൽ നിന്ന് നേരിട്ടുള്ള പിൻ വലിക്കുകൾ ഒന്നു രേഖപ്പെടുത്തിയിട്ടില്ല. 

സിഫ്റ്റ് പ്ലാറ്റ്ഫോം വഴിയാണ് പണം തട്ടിയെടുത്തിരിക്കുന്നത്. ഫെബ്രുവരി ഏഴിനാണ് മൂന്ന് വ്യാജ ഇടപാട് നടന്നതായി കണ്ടെത്തിയത്. അതേ തുടർന്ന് ജാമ്യചീട്ടിന്റെ അടിസ്ഥാനത്തിൽ പണം നൽകരുതെന്ന് ഇടപാടിലെ അനുബന്ധ ബാങ്കിനോട് ആവശ്യപ്പെടുകയായിരുന്നെന്ന് സിറ്റി യൂണിയന് ബാങ്ക് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed