യു­വാ­വി­ന് ക്രൂ­ര മർ­ദ്ദനം ; എം.എൽ.എയു­ടെ­ മകനും സു­ഹൃ­ത്തു­ക്കൾ­ക്കു­മെ­തി­രെ­ കേ­സ്


െബംഗളൂരു : യുവാവിനെ ക്രൂരമായി മർദ്ദിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് എം.എൽ.എ എൻ.എ ഹാരിസിന്റെ മകൻ മുഹമ്മദ് ഹാരിസ് നാലപ്പാടിനും സുഹൃത്തുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി െബംഗളൂരു യു.ബി സിറ്റിയിലെ റസ്റ്റോറന്റിലാണ് സംഭവം. രാത്രി െവെകി ഭക്ഷണം കഴിക്കാനെത്തിയ ഡോളാർസ് കോളനി സ്വദേശി വിെദ്വെതിനെയാണ് മുഹമ്മദും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചത്. കാലിൽ പ്ലാസ്റ്റർ ഇട്ടിരുന്നതിനാൽ വിെദ്വെതിന് കസേരയിൽ നേരെ ഇരിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ മുഹമ്മദ് എത്തി കസേര നേരെയിടാൻ പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്.

സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ വിെദ്വെതിനെ സമീപത്തെ മല്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ വിെദ്വെതിനെ പിന്തുടർന്ന് ആശുപത്രിയിലെത്തിയ മുഹമ്മദും സുഹൃത്തുക്കളും ഇയാളെ വീണ്ടും മർദ്ദിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച വിെദ്വെതിന്റെ സഹോദരനെയും ഇവർ മർദ്ദിക്കാൻ ശ്രമിച്ചു. അതേസമയം രാത്രി െവെകി വിെദ്വെതിനെ സന്ദർശിക്കാനെത്തിയ ഹാരിസ് എം.എൽ.എയ്ക്കതിെര പ്രതിപക്ഷ കക്ഷികളായ ബി.െജ.പിയും െജ.ഡി.എസും രംഗത്തെത്തി.

കേസ് ഒതുക്കി തീർക്കാനാണ് ഹാരിസ് ആശുപത്രിയിൽ എത്തിയെതന്നും ഹാരിസിെന എത്രയും പെട്ടെന്ന് കോൺഗ്രസ് പുറത്താക്കണമെന്നും ഇരുപാർട്ടികളും ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന കോൺഗ്രസിന് ഈ സംഭവം ശക്തമായ തിരിച്ചടി നൽകുമെന്ന് ഉറപ്പാണ്. അതേസമയം, കുറ്റവാളികൾ ആരാണെങ്കിലും തീർച്ചയായും ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed