റാ­ഫേൽ കരാ­ർ : മോ­ദി­ മറു­പടി­ നൽ­കു­ന്നി­െ­ല്ലന്ന് രാ­ഹു­ൽ­


ഹോസ്പറ്റ് (കർണാടക) : റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. റാഫേൽ കരാർ മോദി തന്റെ സുഹൃത്തിനു വേണ്ടി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. ഫ്രാൻസ് സന്ദർശനത്തിനിടെ ആയിരുന്നു ഈ കരാർ മാറ്റമെന്നും രാഹുൽ ആരോപിച്ചു. കർണാടകത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ഹോസ്പറ്റിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് രാഹുൽ പ്രധാനമന്ത്രി മോദിക്കെതിരെ ആഞ്ഞടിച്ചത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയർനോട്ടിക്സ് ലിമിറ്റഡിനായിരന്നു ആദ്യം റാഫേൽ യുദ്ധവിമാന കരാർ നൽകിയത്. അവരാണ് 70 വർഷമായി ഇന്ത്യൻ വ്യോമസേനയ്ക്ക് വിമനങ്ങൾ നിർമിച്ചു നൽകുന്നത്. എന്നാൽ, മോദി തന്റെ സ്വന്തം താൽപര്യം വച്ച് കരാറിൽ മാറ്റം വരുത്തിയെന്ന് രാഹുൽ ആരോപിച്ചു. ഇത് ആർക്കുവേണ്ടിയാണെന്ന് മോദി വെളിപ്പെടുത്തണം. പാരീസ് യാത്രയ്ക്കിടെയാണ് ഫ്രാൻസിലെത്തി മോദി കരാറിൽ മറ്റം വരുത്തിയതെന്നും അദ്ദേഹം ആരോപിച്ചു. 

എന്ത് അടിസ്ഥാനത്തിൽ എന്ത് കാരണത്താലാണ് കരാർ തന്റെ സുഹൃത്തിന് നൽകിയതെന്ന് മോദി ജനങ്ങളോട് പറയണം. പുതിയ കരാർ മുൻ കരാറിനേക്കാൾ ലാഭകരമായിരുന്നോ? കാരാർ മാറ്റുന്നതിന് ക്യാബിനറ്റിൽ നിന്നും അനുമതി വാങ്ങിയിരുന്നോ എന്ന കാര്യത്തിലും മോദി ഉത്തരം പറയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദിപറഞ്ഞ് മോദി ഒരു മണിക്കൂറോളം സംസാരിച്ചു. റാഫേലിനെക്കുറിച്ച് ഒരുവാക്കുപോലും പറഞ്ഞില്ലെന്നും രാഹുൽ ആരോപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed