പോ­ളി­സി­ ഉടമ ആദ്യ മൂ­ന്ന് ­മാ­സത്തി­നു­ള്ളിൽ മരി­ച്ചാ­ലും ഇൻ­ഷു­റൻ­സ് തു­ക നി­ഷേ­ധി­ക്കാ­നാ­വി­ല്ല


ന്യൂഡൽഹി : പോളിസി ഉടമ ആദ്യ മൂന്ന് മാസത്തിനുള്ളിൽ മരിച്ചാലും ഇൻ‍ഷുറൻസ് തുക നിഷേധിക്കാനാവില്ലെന്ന് ദേശീയ ഉപഭോക്തൃ കമ്മിഷൻ. പോളിസി എടുത്തതിന്റെ 90−ാം ദിവസം മരിച്ചയാൾക്ക് ഇൻഷുറൻസ് നിഷേധിച്ചതിനെതിരേ കുടുംബം നൽകിയ പരാതിയിലാണ് വിധി. പഞ്ചാബിൽ ‍‍നിന്നുള്ള കുൽ‍വിന്ദർ‍ സിംഗ് 2010 മേയിൽ‍ എച്ച്.ഡി.എഫ്.സി സ്റ്റാൻ‍ഡേർഡ് ലൈഫ് ഇൻ‍ഷുറൻസിൽ നിന്ന് രണ്ടരലക്ഷം രൂപയുടെ പോളിസി എടുത്തിരുന്നു. ആഗസ്റ്റിൽ‍ ഹൃദയാഘാതം കാരണം മരിച്ചു. ഇക്കാലയളവിൽ 49,999 രൂപയാണ് പ്രീമിയമായി അടച്ചത്. മരണശേഷം ഇൻഷുറൻ‍സ് തുകയ്ക്കായി സമീപിച്ചപ്പോൾ‍ ഈ തുകമാത്രമേ നൽ‍കാനാവൂ എന്ന് കന്പനി കുടുംബത്തെ അറിയിച്ചു. പോളിസി എടുത്ത് തൊണ്ണൂറുദിവസത്തിനുള്ളിൽ‍ ഉടമ മരിച്ചാൽ‍ മുഴുവൻ തുകയ്ക്ക് അർ‍ഹതയില്ലെന്നായിരുന്നു കന്പനിയുടെ വാദം. 

ഇത് അംഗീകരിക്കാനാവില്ലെന്ന് കമ്മിഷൻ‍ അംഗം എം. ശ്രീഷ നിരീക്ഷിച്ചു. 2012−ൽ‍ ഇതേ ഇൻഷുറൻസ് കന്പനിക്കെതിരേയുള്ള ഇൻഷുറൻ‍സ് നിയന്ത്രണ അതോറിറ്റി (ഐ.ആർ‍.ഡി.എ)യുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ബെഞ്ച് വിധിപ്രസ്താവിച്ചത്. തൊണ്ണൂറുദിവസം പൂർത്തിയായില്ലെന്ന കാരണത്താൽ‍ 21 കേസുകളിൽ‍ ഇൻ‍ഷുറൻസ് തുക നിഷേധിച്ച കന്പനിക്ക് ഐ.ആർ.ഡി.എ ഒരുകോടിരൂപ പിഴ വിധിച്ചിരുന്നു. 

കുൽവിന്ദറിന്റെ കുടുംബത്തിന് മുഴുവൻ തുകയും നൽ‍കാൻ കന്പനി ബാധ്യസ്ഥമാണെന്ന ജില്ലാഫോറത്തിന്റെ വിധി സംസ്ഥാന ഉപഭോക്തൃ കമ്മിഷൻ റദ്ദാക്കിയിരുന്നു. തുടർ‍ന്നാണ് കുടുംബം ദേശീയ കമ്മിഷനെ സമീപിച്ചത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed