പാ­കി­സ്ഥാ­നു­മാ­യി­ യു­ദ്ധമാ­വാ­മെ­ന്ന് രാംദാസ് അത്താ­വാ­ല


ന്യൂഡൽഹി : കശ്മീർ തിരിച്ച് പിടിക്കാൻ പാകിസ്ഥാനുമായി യുദ്ധമാവാമെന്ന് കേന്ദ്ര സാമൂഹ്യനീതി− ശാക്തികരണ വകുപ്പ് മന്ത്രി രാംദാസ് അത്താവാല പറഞ്ഞു. വെടിനിർത്തൽ കരാർ തുടർച്ചയായി പാകിസ്ഥാൻ ലംഘിക്കുകയാണ്. നിരവധി തവണ സൗഹൃദത്തിന്റെ കരങ്ങൾ പാകിസ്ഥാന് നേരെ നമ്മൾ നീട്ടി. പക്ഷേ ഇപ്പോൾ തനിക്ക് തോന്നുന്നു പാകിസ്ഥാനുമായി കടുത്ത യുദ്ധത്തിന് സമയമായെന്ന്. പാകിസ്ഥാൻ ഒരു പാഠം പടിക്കേണ്ടതായിട്ടുണ്ട് രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് നന്ദി പറയവെ കേന്ദ്രമന്ത്രി പറഞ്ഞു.

ഇന്ത്യ ഒരു കടുവയും പാകിസ്ഥാൻ നമുക്ക് മുന്നിൽ നിസാരവസ്തുവുമാണ്. അവർ നമ്മുടെ സൗഹൃദ വാഗ്ദ്ധാനം സ്വീകരിച്ചില്ലെങ്കിൽ നമ്മൾ പാകിസ്ഥാനെ ആക്രമിക്കുമെന്ന മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ വാക്കുകളും മുന്നറിയിപ്പും നമുക്ക് കടമെടുക്കാമെന്നും അത്തവാല പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed