കേ­ന്ദ്രസർ­ക്കാ­രി­നെ­തി­രെ­ വി­മർ­ശനവു­മാ­യി­ ശശി­ തരൂ­ർ


ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ശശി തരൂർ എം.പി രംഗത്തെത്തി. സൈനികരെ മരണത്തിന് വിട്ടുകൊടുത്ത കേന്ദ്രസർക്കാർ ഗുരുതര കൃത്യവിലോപമാണ് കാട്ടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പാക് ആക്രമണങ്ങളിൽ നിന്നും ഇന്ത്യൻ സൈനികരെ രക്ഷിക്കാൻ കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ല. ഇത്തരം സംഭവങ്ങളൊക്കെ നടക്കുന്പോഴും കേന്ദ്രസർക്കാർ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

പാക് ആക്രമണങ്ങളിൽ നിരവധി ഇന്ത്യാക്കാർക്ക് ജീവൻ നഷടമായി. നമ്മുടെ പൗരന്മാർ അപകടത്തിലാണ്. പാകിസ്ഥാൻ വെടിനിറുത്തൽ ലംഘനം തുടരുന്നത് മൂലം ജനങ്ങൾ ബുദ്ധിമുട്ടിലാണ്. എന്നാൽ ഇക്കാര്യങ്ങളിൽ നമ്മുടെ കേന്ദ്രസർക്കാർ ഇടപെടുന്നില്ലെന്നതാണ് ഇതിനേക്കാൾ കഷടം. മോദി സർക്കാർ വാഗ്ദ്ധാനം ചെയത തിരിച്ചടി ഇപ്പോൾ എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. സർജിക്കൽ സ്ട്രൈക്കിനെക്കുറിച്ച് വീന്പു പറയാൻ കേന്ദ്രസർക്കാർ ശ്രമിക്കാറുണ്ട്. എന്തെങ്കിലും നല്ല കാര്യം നടന്നാൽ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ മുന്നിൽ കാണുന്ന കേന്ദ്രസർക്കാർ മോശം കാര്യങ്ങൾ പറയുന്പോൾ മിണ്ടാതിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതിർത്തിയിൽ പാക് ആക്രമണത്തിൽ ഒരു ക്യാപ്റ്റനടക്കം നാല് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം സൈനിക ക്യാന്പിന് നേരെയും ആക്രമണമുണ്ടി. കശമീരിലെ രജൗരി, പൂഞ്ച് ജില്ലകളിൽ ദിവസങ്ങളായി പാക് സൈന്യം, ഇന്ത്യൻ പോസറ്റുകളും ഗ്രാമങ്ങളും ലക്ഷ്യം വെച്ച് ശക്തമായ ആക്രമണം നടത്തുന്നുണ്ട്. ഇതിൽ ഒരു കൗമാരക്കാരിക്കും സൈനികനും ഗുരുതര പരിക്കേറ്റു. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ആട്ടോമാറ്റിക് തോക്കുകളും മോർട്ടാറുകളും ഉപയോഗിച്ച് പാകിസ്ഥാൻ ആക്രമണം നടത്തുന്നത്.      

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed