നയാര എനർജി ഇന്ധനവില വർധിപ്പിച്ചു


ഷീബ വിജയൻ

ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ പ്രമുഖ സ്വകാര്യ കമ്പനിയായ നയാര എനർജി ഇന്ധനവില കുത്തനെ കൂട്ടി. പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. ഗുജറാത്തിലെ വാദിനാറിലുള്ള നയാരയുടെ റിഫൈനറി അറ്റകുറ്റപ്പണികൾക്കായി ഏപ്രിൽ ആദ്യവാരം മുതൽ 35 ദിവസത്തേക്ക് അടച്ചിടുന്നത് രാജ്യത്തെ എണ്ണ ശുദ്ധീകരണ ശേഷിയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. നിലവിൽ പൊതുമേഖലാ കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം എന്നിവ വില വർധിപ്പിച്ചിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ മാറ്റമുണ്ടാകുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.

അതിരൂക്ഷമായ ഊർജ പ്രതിസന്ധി പരിഗണിച്ചു അമേരിക്കയുടെ പ്രത്യേക അനുമതിയോടെ ഇറാനിൽ നിന്ന് ഇന്ത്യ എൽപിജി ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി ഇറാനിൽ നിന്നുള്ള എൽപിജി ശേഖരവുമായി 'അറോറ' എന്ന കപ്പൽ ഉടൻ മംഗലാപുരം തുറമുഖത്തെത്തും.

article-image

dfdgffdfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed