ഹമദ് ടൗണിൽ കെട്ടിടത്തിന് തീപിടിച്ചു; ആളുകളെ ഒഴിപ്പിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്റൈനിലെ ഹമദ് ടൗണിലെ ഒരു താമസക്കെട്ടിടത്തിലുണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് സംഘം വിജയകരമായി അണച്ചു. അപകടത്തെത്തുടർന്ന് കെട്ടിടത്തിലുണ്ടായിരുന്ന താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.

ഒരു വൈദ്യുതോപകരണത്തിലുണ്ടായ അമിതമായ താപമർദ്ദമാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർ കൂടുതൽ അന്വേഷണവും തുടർനടപടികളും ആരംഭിച്ചിട്ടുണ്ട്.

article-image

gdgdg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed