പാ­കി­സ്ഥാ­ന്‍റെ­ നടപടി­ക്ക് ഒരി­ക്കലും മാ­പ്പ് കൊ­ടു­ക്കി­ല്ലെ­ന്ന് രാ­ജ്നാഥ് സിംഗ്


ന്യൂഡൽഹി : ജമ്മു കശ്മീരിൽ അതിർത്തി ലംഘിച്ച് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് സൈന്യം മറുപടി നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. സൈനികരെ വിശ്വസിക്കൂ, അവർ കൃത്യമായ സമയത്ത് മറുപടി നൽകും. പാകിസ്ഥാന്‍റെ നടപടിക്ക് ഒരിക്കലും മാപ്പുകൊടുക്കുകയില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. 

ഞായറാഴ്ച പാക്കിസ്ഥാൻ കശ്മീരിലെ രജൗരിയിൽ നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലും നാല് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ പാകിസ്ഥാൻ തിരിച്ചടി നൽകുമെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു.  പാകിസ്ഥാൻ തിരിച്ചടി കിട്ടികഴിയുന്പോൾ അതിൽനിന്നു കാര്യങ്ങൾ പഠിച്ചുകൊള്ളുമെന്നും  കരസേനാ ഉപമേധാവി ലഫ്. ജനറൽ ശരത് ചന്ദ് പറഞ്ഞു. തിരിച്ചടിയെന്നതു വെറും പറച്ചിൽ മാത്രമാകില്ലെന്നു കാണിച്ചു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed