ചൈനയുടെ കടന്നുകയറ്റങ്ങൾ വർദ്ധിച്ചു
ന്യൂഡൽഹി : ഇന്ത്യയിലേക്കുള്ള ചൈനയുടെ കടന്നു കയറ്റം മുൻ വർഷത്തെ അപേക്ഷിച്ച് വർദ്ധിച്ചതായി ഒൗദ്യോഗിക രേഖ. 2016ൽ 273 നിയന്ത്രണ രേഖ മറികടന്നുള്ള കടന്നുകയറ്റങ്ങൾ നടന്നത് തൊട്ടടുത്ത വർഷം 426 ആയി വർധിച്ചതായി കേന്ദ്രസർക്കാർ രാജ്യസഭയെ അറിയിച്ചു. ചൈനയുടെ ഇത്തരം കടന്നുകയറ്റങ്ങളെ പരന്പരാഗത രീതികളിലൂടെ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ രാജ്യസഭയിൽ പറഞ്ഞു.
ഇന്ത്യയും ചൈനയും 4000 കിലോമീറ്ററാണ് അതിർത്തി പങ്കിടുന്നത്. സിക്കിം-−ഭൂട്ടാൻ--−ചൈന അതിർത്തികൾ സംഗമിക്കുന്ന സ്ഥലമായദോക് ലാമിൽ ഇന്ത്യ−ചൈന സൈന്യങ്ങൾ തമ്മിൽ സംഘർഷസാധ്യത ഉടലെടുത്തിരുന്നു. അവിടെ ജൂണിൽ ചൈനീസ് പട്ടാളം റോഡ് നിർമിക്കുന്നതിനെ ഇന്ത്യ എതിർത്തു. തുടർന്ന് 73 ദിവസം ഇന്ത്യയുടെയും ചൈനയുടെയും സൈനികർ മുഖാമുഖം നിന്നു. ചർച്ചകളെത്തുടർന്ന് ആഗസ്റ്റ് 28ന് ഇരുസേനകളും പിൻമാറിയിരുന്നു.



