ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കില്ല : അരുൺ ജയ്റ്റ്‌ലി

ന്യൂഡൽഹി : ഇക്കൊല്ലം ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തിയേക്കുമെന്ന റിപ്പോർട്ടുകൾ കേന്ദ്ര സർക്കാർ തള്ളി. പൊതു തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രകാരം 2019 ഏപ്രിൽ− മെയിൽ മാത്രമാകും നടക്കുകയെന്നു ധനമന്ത്രി അരുൺ ജയ്റ്റ്‌ലി വ്യക്തമാക്കി.
ഈ വർഷം ഒടുവിൽ നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പുകൾക്കൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പും നടത്തിയേക്കുമെന്നായിരുന്നു നേരത്തേ സൂചനകൾ. ജയ്റ്റ്‌ലി കഴിഞ്ഞദിവസം അവതരിപ്പിച്ചത് തിരഞ്ഞെടുപ്പ് ബജറ്റാണെന്നും വിലയിരുത്തപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണു ജയ്റ്റ്‌ലിയുടെ വിശദീകരണം. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തണമെന്നുതന്നെയാണു കേന്ദ്ര സർക്കാരിന്‍റെയും എൻ.
ഡി.എയുടെയും നിലപാട്. എന്നാൽ, അതിനു വേണ്ടി പൊതുതിരഞ്ഞെടുപ്പു നേരത്തേയാക്കേണ്ട കാര്യമില്ലെന്ന് ജയ്റ്റ്‌ലി പറഞ്ഞു.