മോദി പങ്കെടുത്ത സമ്മേളന വേദിക്ക് സമീപം പലഹാരം വിറ്റ് വിദ്യാർത്ഥികൾ

െബംഗളൂരു : സമ്മേളനവേദിക്കു സമീപം പലഹാരം(പക്കോഡ) വിറ്റ് വിദ്യാർത്ഥികളുടെ പ്രതിഷേധം. െബംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബി.ജെ.പിയുടെ സമ്മേളനവേദിക്കു സമീപമായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം.
പലഹാരം വിൽക്കുന്നവർ ദിവസം 200 രൂപയെങ്കിലും സന്പാദിക്കുന്നുണ്ടെന്നും അതിനാൽ അവരെ തൊഴിൽരഹിതരായി കാണാനാകില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ചായിരുന്നു വിദ്യാർത്ഥികളുടെ വ്യത്യസ്ത സമരം. ഞായറാഴ്ച ഉച്ചകഴിഞ്ഞ് റാലി നടക്കുന്നതിന് മുന്പാണ് വേദിയായ പാലസ് ഗ്രൗണ്ടിൽനിന്നും ഏതാനും മീറ്റർ അകലെ ഒരുപറ്റം ബിരുദവിദ്യാർത്ഥികൾ ബിരുദദാന വേഷമണിഞ്ഞ് പലഹാര വിൽപനയുമായി രംഗത്തെത്തിയത്.
മോദി പക്കോഡ, അമിത് ഷാ പക്കോഡ, ഡോ. യെദി(യെദിയൂരപ്പ) പക്കോഡ എന്നിങ്ങനെവിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു വിൽപന. മെഹ്രിസർക്കിളിൽനിന്നാണ് വിദ്യാർത്ഥികൾ പലഹാരവിൽപന ആരംഭിച്ചത്. ബി.ജെ.പി പ്രവർത്തകർ വിവരമറിയിച്ചതുപ്രകാരം സ്ഥലത്തെത്തിയ പോലീസ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത് േസ്റ്റഷനിലേക്ക് കൊണ്ടുപോയി.