വളർ‍­ച്ചയ്ക്ക് ഊർ‍­ജ്ജം പകരു­ന്ന ബജറ്റാ­യി­രി­ക്കും അവതരി­പ്പി­ക്കു­ക : നരേ­ന്ദ്ര മോ­ദി­


ന്യൂഡൽ‍ഹി : ഫെബ്രുവരി ഒന്നിന് ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്‌ലി അവതരിപ്പിക്കുക രാജ്യത്തിന്റെ വളർ‍ച്ചയ്ക്ക് ഊർ‍ജ്ജം പകരുന്ന ബജറ്റ് ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ബജറ്റ് സമ്മേളനത്തിന് മുന്‍പ് പാർ‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരന്റെ ആഗ്രഹങ്ങൾ‍ സാക്ഷാൽക്കരിക്കാനുള്ള നിർ‍ദേശങ്ങൾ‍ ബജറ്റിലുണ്ടാകും. ലോകം മുഴുവൻ രാജ്യത്തെ ഉറ്റുനോക്കുന്നു എന്നതിനാൽ‍ ഈ ബജറ്റ് സമ്മേളനം സുപ്രധാനമാണെന്നും മോദി പറഞ്ഞു. മുത്തലാഖ് ബിൽ‍ പാസ്സാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാഷ്ട്രീയ പാർ‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed