ചെറുപ്പക്കാരിലും അൽഷിമേർസ് ഏറുന്നുവെന്ന് ഡോ. റാം വത്വാനി
മനാമ : അന്പത് വയസിന് താഴെയുള്ളവരിൽ പോലും ഇ ന്ന് അൽഷിമേഴ്‌സ് രോഗബാധ ഏറിയിട്ടുണ്ടെന്ന് ബഹ്റൈനിലെ ആതുരശ്രൂശുഷ രംഗത്ത് ഏറെവർഷത്തെ പരിചയസന്പത്തുള്ള പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ.റാം വത്വാനി അഭിപ്രായപ്പെടു.തലച്ചോറിലെകോശങ്ങൾജീർണിക്കുകയുംമൃതമാകുകയും ചെയ്യുന്ന അവസ്ഥയാണ് അൽഷിമേഴ്സ്. ഈ രോഗം ബാധിച്ചാൽ ക്രമേണ ഓർമ്മശക്തി കുറഞ്ഞ് കുറഞ്ഞ് പൂർണ്ണമായും മറവി എന്ന അവസ്ഥയിലേയ്ക്ക് രോഗി എത്തപ്പെടും. ഓരോ രോഗിയിലും രോഗം മൂർദ്ധന്യാവസ്ഥയിലേക്ക് നീങ്ങുന്നത് വ്യത്യസ്ത രീതികളിലാണെങ്കിലും, ഈ രോഗത്തിന് പൊതുവായ ചില ലക്ഷണങ്ങളുണ്ട്. വർഷങ്ങൾക്ക് മുന്പ് നടന്ന കാര്യങ്ങൾ ഓർമ്മിക്കാൻ കഴിയുന്പോഴും അടുത്ത കാലത്തായി മനസ്സിലാക്കിയ കാര്യങ്ങൾ മറന്നുപോവുന്നതാണ് പ്രകടമായ ഒരു പ്രാഥമിക ലക്ഷണം. പക്ഷെ പലരും ഇത് തിരിച്ചറിയില്ല. അവസാനഘട്ടത്തിലാണ് രോഗാവസ്ഥ തിരിച്ചറിയുകയും, ചികിത്സയ്ക്കായി എത്തുകയും ചെയ്യുന്നത്. തുടക്കത്തിൽ തന്നെരോഗം തിരിച്ചറിയാൻ കഴിഞ്ഞാൽ ഫലപ്രദമായ ചികിത്സ നൽകാൻ സാധിക്കും. അതുപോലെ തന്നെ നമ്മുടെ ഓർമ്മ മരവിക്കും മുൻപേ തലച്ചോറിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ചില വഴികളും ഡോക്ടർ റാം വധ്വാനി പറയുന്നു. ബുദ്ധി ഉപയോഗിച്ച് ചെയേണ്ട വ്യായാമങ്ങളിൽ ദിവസവും ഏർപ്പെടുക എന്നതാണ് ഇതിൽ പ്രധാനം. ചെസ് പോലെയുള്ള കളികളിൽ ഏർപ്പെടുന്നതും നല്ലതാണ്.അൽഷിമേർസ് ചികിത്സാ മേഖലയിൽ ഇപ്പോൾ നിരവധി ഡോക്ടർമാരുടെസേവനം ലഭ്യമാകുന്നുണ്ടെങ്കിലുംകേവലം മെഡിക്കൽ റിപ്പോർട്ടുകളിലേയ്ക്ക് പോകുന്നതിന് മുന്പ് രോഗിയുടെ ഭൂതകാലത്തെ കുറിച്ചുള്ള പഠനം നടത്തുന്നവർ കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇന്നത്തെ തിരക്ക് പിടിച്ച ലോകത്ത് മനുഷ്യൻ അവന്റെ മനസിനെയാണ് ആദ്യം മനസിലാക്കേണ്ടത് എന്ന് പറയുന്ന ഡോ. റാം വതവാനി മരുന്നുകളുടെ അമിത ഉപയോഗം മൂലം അസുഖം വിളിച്ചു വരുത്തുകയാണ് പലരും ചെയ്യുന്നതെന്നും, മരുന്നുകൾക്കപ്പുറം ആത്മവിശ്വാസത്തോടെ രോഗത്തെ നേരിടുകയാണ് വേണ്ടതെന്നുമുള്ള അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്.മനുഷ്യമനസ്സിനെ കുറിച്ചും, ആളുകളുടെ പെരുമാറ്റ രീതിയെ പറ്റിയും ഏറെ പഠനങ്ങൾ നടത്തിയിട്ടുള്ള ഡോ. റാം വധ്വാനി ഇപ്പോൾ സിഞ്ചിൽ ന്യൂറോകെയർ എന്ന സ്ഥാപനം നടത്തി വരികയാണ്.

