ഹാ­ദി­യയു­ടെ­ വി­വാ­ഹം റദ്ദാ­ക്കാ­നാ­വി­ല്ല : സു­പ്രീംകോ­ടതി­


ന്യൂഡൽഹി : ഹാദിയ കേസിൽ‍ നിർ‍ണ്ണായക പരാമർ‍ശവുമായി സുപ്രീംകോടതി. ഹേബിയസ് കോർ‍പസ് ഹർ‍ജി പരിഗണിച്ച് ഹാദിയയുടെ വിവാഹം റദ്ദാക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ‍ബഞ്ച് വ്യക്തമാക്കി. വിവാഹം നിയമവിരുദ്ധമായ നടപടിയല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിവാഹത്തിൽ അന്വേഷണം നടത്താൻ ഒരു ഏജൻസിക്കും സാധിക്കില്ലെന്നും വ്യക്തമാക്കി. വിവാഹിതയായ പെൺകുട്ടി തന്നെ തന്‍റെ നിലപാട് വ്യക്തമാക്കുന്പോൾ ഇക്കാര്യത്തിൽ എങ്ങനെ ഇടപെടാനാകുമെന്നും കോടതി ചോദിച്ചു.

ഹാദിയയുടെ വിവാഹത്തിൽ‍ എൻ.ഐ.എ അന്വേഷണം ആവശ്യമില്ല. എന്നാൽ‍ ഹാദിയയുടെ ഭർ‍ത്താവായ ഷെഫിൻ ജെഹാന്റെ തീവ്രവാദ ബന്ധം സംബന്ധിച്ച് എൻ‍.ഐ.എ നടത്തുന്ന അന്വേഷവുമായി മുന്നോട്ടു പോകാം. വിവാഹവും അന്വേഷണവും രണ്ടാണെന്നും കോടതി വ്യക്തമാക്കി. ഹർ‍ജി ഫെബ്രുവരി 22ന് വീണ്ടും പരിഗണിക്കും.

അതേസമയം, ഹാദിയ കേസിൽ‍ ഇതുവരെ സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ വി. ഗിരിയെ സർ‍ക്കാർ‍ മാറ്റി. ജെയിൻ ഗുപ്തയായിരിക്കും ഇനി സർ‍ക്കാരിന് വേണ്ടി ഹാജരാകുക. എൻ‍.ഐ.എ അനുകൂല നിലപാട് സ്വീകരിച്ചതിാലാണ് ഗിരിയെ നീക്കുന്നത്. എൻ.ഐ.എയുടെ വാദം ആദ്യം കേൾ‍ക്കണമെന്നായിരുന്നു ഗിരിയുടെ നിലപാട്. ഹാദിയയ്ക്ക് അനുകൂല സമീപനം സ്വീകരിക്കുന്ന സംസ്ഥാന സർ‍ക്കാർ‍ നിലപാടിന് വിരുദ്ധമായിരുന്നു ഇത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed