ലോ­യയു­ടെ­ മരണം ഗൗ­രവമു­ള്ള വി­ഷയമെ­ന്ന് സു­പ്രീംകോ­ടതി­


ന്യൂഡൽഹി : സൊറാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ചിരുന്ന സി.ബി.ഐ പ്രത്യേക ജഡ്ജി ബി.എച്ച് ലോയയുടെ ദുരൂഹമരണം അതീവഗൗരവമുള്ളതാണെന്ന് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. ലോയയുടെ ദുരൂഹമരണത്തിൽ‍ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് സമർ‍പ്പിക്കപ്പെട്ട പൊതുതാൽപ്പര്യ ഹർ‍ജികൾ‍ പരിഗണിക്കവെയായിരുന്നു ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖാന്‍വിൽ‍ക്കർ‍ എന്നിവർ‍കൂടി ഉൾ‍പ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം.  ലോയയുടെ മരണത്തിൽ എല്ലാ രേഖകളും വസ്തുനിഷ്ഠമായി പരിശോധിച്ച് ആവശ്യമെങ്കിൽ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 

അതിനിടെ, നാഗ്പൂർ‍ കോടതിയിലും ബോംബെ ഹൈക്കോടതിയിലും പരിഗണനയിലിരുന്ന ഹർ‍ജികളയും സുപ്രീം കോടതിയിലേക്ക് മാറ്റി. ഒരു ഹൈക്കോടതിയും ലോയയുടെ കേസ് പരിഗണിക്കരുതെന്നും ഗൗരവമായി പരിശോധിക്കേണ്ട കേസാണിതെന്നും ജസ്റ്റീസ് ചന്ദ്രചൂഢ് വാദം കേൾ‍ക്കുന്നതിനിടെ ചൂണ്ടിക്കാട്ടി. മുതിർ‍ന്ന അഭിഭാഷകൻ ഹരീഷ് സാൽ‍വേയാണ് മഹാരാഷ്ട്ര സർ‍ക്കാരിന് വേണ്ടി ഹാജരായിരിക്കുന്നത്. ഈ കേസിൽ‍ ഒരു ദുരൂഹതയുമില്ലെന്നു ജസ്റ്റീസ് ലോയയുടെ ഒപ്പമുണ്ടായിരുന്ന മറ്റ് നാല് ജഡ്ജിമാർ‍ മൊഴി നൽ‍കിയിട്ടുണ്ട്. അവരിൽ‍ രണ്ടു പേർ‍ ഇപ്പോൾ‍ ഹൈക്കോടതി ജഡ്ജിമാരാണ്. അവർ‍ ലോയയുടെ മരണ സമയത്ത് ആശുപത്രിയിൽ‍ ഉണ്ടായിരുന്നവരാണെന്നും സാൽ‍വെ ചൂണ്ടിക്കാട്ടി.

2014 ഡിസംബർ‍ ഒന്നിനാണ് ജസ്റ്റീസ് ലോയ ദുരൂഹ സാഹചര്യത്തിൽ‍ മരിക്കുന്നത്. സൊറാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ‍ കേസിൽ‍ പ്രതിയായിരുന്ന അമിത് ഷായ്‌ക്കെതിരായ കേസ് പരിഗണിക്കാനിരിക്കേയായിരുന്നു ലോയയുടെ മരണം. തുടർ‍ന്ന് ചുമതലയേറ്റ ജഡ്ജി രണ്ടാഴ്ചയ്ക്കുള്ളിൽ‍ കുറ്റപത്രം പഠിച്ച് അമിത് ഷായെ കേസിൽ‍ നിന്ന് ഒഴിവാക്കുകയായിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed