ലഖ്നൗവിൽ ഒന്നാം ക്ലാ­സു­കാ­രന് കു­ത്തേ­റ്റു­


ലഖ്നൗ: ഒന്നാം ക്ലാസുകാരൻ ലഖ്നൗവിലെ സ്വകാര്യ സ്കൂളിലെ ശൗചാലയത്തിൽ വച്ച് ആക്രമണത്തിന് ഇരയായി. ത്രിവേണി നഗർ പ്രദേശത്തെ ബ്രൈറ്റ്ലാൻഡ് സ്കൂളിലാണ് സംഭവം. ആറു വയസുകാരൻ ഋതിക്കിനാണ് നെഞ്ചിലും വയറ്റിലും കുത്തേറ്റത്. ഗുർഗാവിലെ റയാൻ സ്കൂളിൽ നടന്നതിന് സമാനമായ ആക്രമണമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഒരു പെൺകുട്ടിയാണ് തന്റെ മകനെ കത്തികൊണ്ട് ആക്രമിച്ചതെന്ന് കുട്ടിയുടെ അച്ഛൻ രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. 

 കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടരർമാർ അറിയിച്ചു. സ്കൂളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും കുട്ടിയെ ആക്രമിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും സ്കൂൾ അധികൃതരർ പറഞ്ഞു. ഗുർഗാവിലെ റയാൻ സ്കൂളിലെ ശൗചാലയത്തിൽ രണ്ടാം ക്ലാസുകാരൻ പ്രദ്യുമൻ ഠാക്കൂറിലെ നേരത്തെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed