പുതിയ ഓഫറുകളുമായി റിലയൻസ് ജിയോ
ന്യൂഡൽഹി: ഇന്റർനെറ്റ് നിരക്ക് യുദ്ധത്തിൽ മത്സരം മുറുക്കി റിലയൻസ് ജിയോ. 153 രൂപയുടെ പ്രീപെയ്ഡ് പാക്കിൽ പ്രതിദിനം ഒരു ജിബി 4ജി ഡാറ്റ വീതമാണ് ഇനി മുതൽ ലഭിക്കുക. ഇതിനൊപ്പം പരിധികളില്ലാതെ രാജ്യത്തെവിടെയും കോൾ ചെയ്യാനും കഴിയും. 28 ദിവസമാണ് കാലാവധി. ദിവസം 500 എംബി ഡാറ്റ ലഭിച്ചിരുന്ന പ്ലാനായിരുന്നു ഇത്. ജിയോഫോൺ ഉപയോക്താക്കൾക്ക് മാത്രമാണ് 153 രൂപയുടെ ആനുകൂല്യം ലഭിക്കുക. മറ്റു ഫോണുകളിൽ ഈ പ്ലാൻ ലഭിക്കില്ല.
രണ്ട് ദിവസം കാലാവധിയുള്ള 24 രൂപയുടെ പ്ലാനും ഏഴ് ദിവസം കാലാവധിയുള്ള 54 രൂപയുടെ പ്ലാനും ജിയോഫോണിൽ പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. രണ്ടിലും 500 എംബി ഡാറ്റ വീതമാണ് ലഭിക്കുക. 153 രൂപയുടെ പ്ലാനിൽ ദിവസം ഒരു ജിബി അതിവേഗ ഡാറ്റ കഴിഞ്ഞാൽ 64 കെ.ബി.പി.എസ് വേഗമായിരിക്കും പിന്നീട് ലഭിക്കുക.

