14 യാ­ത്രക്കാ­രെ­ കയറ്റാ­തെ­ ഇൻ­ഡി­ഗോ­ വി­മാ­നം പു­റപ്പെ­ട്ടു


ഹൈദരാബാദ് : ഗോവവിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനം പുറപ്പെട്ടത് 14 യാത്രക്കാരെ കയറ്റാതെ. ബോർഡിംഗ് പാസ്സെടുത്ത 14 പേരെയാണ് ഇൻഡിഗോ വിമാനം കയറ്റാതെ പോയത്. പുറപ്പെടേണ്ട സമയത്തിന് 25 മിനിറ്റ് മുന്പ് ടേക്ഓഫ് ചെയ്ത ഫ്ളൈറ്റ് നേരത്തെ പുറപ്പെടുന്ന വിവരം യാത്രക്കാരെ അറിയിച്ചില്ലെന്നും പരാതികളുയരുന്നു. എന്നാൽ വിമാനം നഷ്ടപ്പെട്ട യാത്രക്കാർക്ക് സൗജന്യമായി തൊട്ടടുത്ത വിമാനത്തിൽ യാത്രചെയ്യാൻ അവസരം നൽകിയെന്നാണ് ഇൻഡിഗോ അധികൃതർ നൽകുന്ന വിശദീകരണം.തിങ്കളാഴ്ച്ചയാണ് സംഭവം. 

ഗോവയിൽ നിന്ന് ഹൈദരാബാദിലേക്ക് പോയ ഇൻഡിഗോ ഫ്ളൈറ്റ്10.50ന് ആയിരുന്നു പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ പുറപ്പെടേണ്ട സമയത്തിന് 25 മുനിറ്റ് മുന്പെ ഫ്ളൈറ്റ് ടേക്ഓഫ് ചെയ്യുകയായിരുന്നു. ഇതിനാൽ ഹൈദരാബാദിൽ 12.05ന് എത്തേണ്ട വിമാനം 11.40ന് എത്തുകയും ചെയ്തു. എന്നാൽ എയർലൈൻസ് അധിതര്യാത്രക്കാരുടെ ആരോപണങ്ങൾ നിഷധിച്ചു. പുറപ്പെടുന്നതിന് മുന്പ് നിരവധി തവണ അനൗൺസ്മെന്റ് നടത്തിയെങ്കിലും റിപ്പോർട്ട് ചെയ്യാത്തതിനാലാണ് വിമാനം പുറപ്പെട്ടതെന്ന് അധികൃതകർപറയുന്നു. ബോർഡിംഗ് ഗേറ്റ് 10.25ന് അടച്ചു. എന്നാൽ യാത്രക്കാർ എത്തിയതാവട്ടെ 10.33നും. യാത്രക്കാരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ട്രാവൽ ഏജന്റാണ് ഫോൺ എടുത്തതെന്നും അധികതർ പറയുന്നു. തങ്ങളുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലായിരുന്നിട്ടും അടുത്ത വിമാനത്തിൽ സൗജന്യമായി ഇവർക്ക് യാത്ര ചെയ്യാൻഅവസരം നൽകിയെന്നും അധികൃതർ വിശദീകരിച്ചു. എന്നാൽ ലഗേജ് വിമാനത്തിൽകയറ്റിയ ശേഷം യാത്രക്കാരെ കയറ്റാതെ പോവുന്നത് സുരക്ഷാ പാളിച്ചയാണെന്നും വിലയിരുത്തലുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed