കാ­ർ­ത്തി­ ചി­­­­­­­­­­­­­­­ദംബരത്തി­­­­­­­­­­­­­­­ന്‍റെ­­­­­­­­­­­­­­­ വീ­­­­­­­­­­­­­­­ട്ടി­­­­­­­­­­­­­­­ലും ഓഫീ­­­­­­­­­­­­­­­സു­­­­­­­­­­­­­­­കളി­­­­­­­­­­­­­­­ലും റെ­­­­­­­­­­­­­­­യ്ഡ്


ചെന്നൈ : മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന്‍റെ വീട്ടിലും ഓഫീസുകളിലും  എൻഫോഴ്സ്മെന്‍റ് റെയ്ഡ്. ശനിയാഴ്ച രാവിലെയാണ് ചെന്നൈയിലെ വീട്ടിലും ഓഫീസുകളിലും എൻഫോഴ്സ്മെന്‍റ് പരിശോധന തുടങ്ങിയത്. ഡൽഹിയിലും ചെന്നൈയിലുമായി അഞ്ച് കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. ഒരു വർഷത്തിനിടെ മൂന്നാം തവണയാണ് കാർത്തി ചിദംബരത്തിന്റെ വസ്തുവകകളിൽ പരിശോധന നടത്തുന്നത്.

വിദേശ മാധ്യമത്തിന് നിക്ഷേപം ലഭിക്കുന്നതിന് കാർത്തി ചിദംബരത്തിന്‍റെ സ്ഥാപനം വഴിയൊരുക്കിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.  സപ്തംബറിൽ കാർത്തി ചിദംബരത്തിന്റെ 1.16 കോടിയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയിരുന്നു. 2006ൽ പി. ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.എൻ.എക്സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാൻ കാർത്തി അനധികൃത ഇടപെടൽ നടത്തിയെന്നാണ് കേസ്. ഇതിലാണ് സി.ബി.ഐ. അന്വേഷണം നടത്തിയത്. 

മൂന്നുകോടി രൂപ കാർത്തി കോഴ വാങ്ങിയെന്നാണ് ആരോപണം. കേസിൽ പ്രതിചേർത്ത മുൻ കേന്ദ്രമന്ത്രി ദയാനിധിമാരൻ അടക്കമുള്ളവരെ കഴിഞ്ഞ ഫെബ്രുവരിയിൽ സി.ബി.ഐ പ്രത്യേക കോടതി വിട്ടയച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് രജിസ്റ്റർചെയ്ത കേസിലാണ് കാർത്തി ചിദംബരത്തിന്റെ വസ്തുകകളിൽ റെയ്ഡ് നടക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed