പാതയോരങ്ങളിലെ ജ്യൂസ് കടകൾക്കെതിരെ നടപടി
കാസർഗോഡ് : ആരോഗ്യകരമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടും പാലിക്കാത്ത വിദ്യാനഗർ, തെക്കിൽ എന്നിവിടങ്ങളി ലെ പാതയോരങ്ങളിലെ കരിന്പിൻ ജ്യൂസ് സ്റ്റാളുകളിൽ നിന്ന് യന്ത്രങ്ങൾ പിടിച്ചെടുത്തു. നിന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ യന്ത്രങ്ങൾ കണ്ടെടുത്തു.
കാസർഗോഡ് ജില്ലയിലെ പാതയോരങ്ങളിൽ അനാരോഗ്യകരമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന കരിന്പിൻ ജ്യൂസ് സ്റ്റാളുകൾ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കലക്ടർ കെ.ജീവൻബാബു നിർദ്ദേശത്തെത്തുടർന്നാണ് ഭക്ഷ്യ സുരക്ഷ വിഭാഗം അസി. കമ്മിഷണർ ബെന്നി ജോസഫിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നത്. പാതയോരങ്ങളിലെ കരിന്പിൻ ജ്യൂസ് സ്റ്റാളുകളെക്കുറിച്ചുള്ള പരാതികൾ ഏറെയാണെന്ന് അധികൃതർ അറിയിച്ചു. അനാരോഗ്യകരമായ സാഹചര്യത്തിലുള്ള സ്റ്റാളുകൾ അടച്ചുപൂട്ടി ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമമനുസരിച്ചുള്ള റജിസ്‌ട്രേഷൻ എടുക്കാനും കരിന്പിൻ ജ്യൂസ് നിർമാണത്തിന് ഉപയോഗിക്കുന്ന കാലപ്പഴക്കമുള്ളതും ഉപയോഗശൂന്യമായതുമായ നിർമാണ യന്ത്രങ്ങളുടെ ഉടമകൾ അത് എത്രയും വേഗം മാറ്റി സ്ഥാപിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടും പാലിക്കാത്ത സ്റ്റാളുകളിലെ യന്ത്രങ്ങളും സാധനസാമഗ്രികളും പിടിച്ചെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുകയായിരുന്ന കാഞ്ഞങ്ങാട്, കരുവാച്ചേരി, പടന്നക്കാട് എന്നിവിടങ്ങളിൽ മൂന്ന് സ്റ്റാളുകൾ അടപ്പിച്ചു. നൂറോളം ജ്യൂസ് സ്റ്റാളുകൾക്ക് മുന്നറിയിപ്പ് നോട്ടിസ് നൽകി.
പാതയോരത്ത് നാനൂറോളം ജ്യൂസ് കടകൾ ജില്ലയിലെ പാതയോരങ്ങളിൽ പ്രവർത്തിക്കുന്നത് നാനൂറോളം കരിന്പിൻ ജ്യൂസ് സ്റ്റാളുകളെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം. തിരക്കേറിയ പാതയിൽ ഒരു കിലോമീറ്റർ വ്യത്യാസത്തിലാണ് സ്റ്റാളുകൾ ഉള്ളത്. മഞ്ചേശ്വരം മുതൽ കാലിക്കടവ് വരെയുള്ള ദേശീയപാതയിലും കാസർഗോഡ−്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി പാത, ചെർക്കള-പെർല, ചെർക്കള-ജാൽസൂർ, കാഞ്ഞങ്ങാട്-പാണത്തൂർ എന്നീ പാതകളിലുമാണ് ഏറെ സ്റ്റാളുകൾ. എന്നാൽ ജീവനക്കാരുടെ അഭാവം ജില്ലയിലെ മുഴുവൻ സ്റ്റാളുകളിലെത്തി പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് കഴിയാതെ വരുന്നു.

