എസ് ദു­ർ‍­ഗ ഗോ­വ അന്താ­രാ­ഷ്ട്ര ചലച്ചി­ത്രോ­ത്സവത്തിൽ പ്രദർ­ശി­പ്പി­ക്കി­ല്ലെ­ന്ന് സൂചന


പനജി : സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത മലയാള ചിത്രം എസ് ദുർഗ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കില്ലെന്ന് സൂചന. പ്രദർശനത്തിന് കോടതി വിധി സന്പാദിച്ചെങ്കിലും രണ്ടാമതും ചിത്രം കണ്ട ജൂറിയുടെ റിപ്പോർട്ട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് അയക്കണമെന്നും അവിടെനിന്ന് കോടതിയിൽ സമർപ്പിച്ച് അനുകൂല ഉത്തരവ് നേടിയാൽ മാത്രമേ ചിത്രം പ്രദർശിപ്പിക്കൂ എന്നും ചെയർമാൻ രാഹുൽ റാവൽ നിലപാടെടുക്കുകയായിരുന്നു. ഏറെ സമയം ആവശ്യമുള്ള ഈി നടപടികൾ പൂർത്തീകരിച്ച് മേളയിൽ ചിത്രം പ്രദർശിപ്പിക്കാനാവില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഇന്നാണ് ചലച്ചിത്രമേള അവസാനിക്കുന്നത്. പനോരമ ജൂറി അംഗങ്ങൾ സിനിമയുടെ സെൻസർ ചെയ്ത പതിപ്പ് കണ്ടതിന് ശേഷം പ്രദർശനം സംബന്ധിച്ച് തീരുമാനെമടുക്കണെമന്നായിരുന്നു കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യാഴാഴ്ച ഉത്തരവിട്ടത്.

ഭരണകൂടത്തിന്റെ അപ്രീതിയുണ്ടാക്കുന്ന ഒന്നും നടപ്പാക്കാൻ അനുവദിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് ഈ തീരുമാനത്തിലൂടെ നൽകുന്നതെന്ന് ചിത്രത്തിന്റെ സംവിധായകൻ സനൽകുമാർ ശശിധരൻ പറഞ്ഞു.  ജൂറി ഇപ്പോൾ പറയുന്ന തരത്തിലുള്ള നടപടിക്രമങ്ങൾ എന്താണെന്ന് മനസ്സിലാകുന്നില്ല. ചലച്ചിത്ര മേള അവസാനിക്കാനിരിക്കെ, തീരുമാനമെടുക്കുന്നത് വൈകിപ്പിച്ച് ചിത്രം പ്രദർശിപ്പിക്കാതിരിക്കാനാണ് ശ്രമം. കോടതി ഉത്തരവ് നടപ്പാക്കാതെ കോടതിയെ പരിഹസിക്കുകയാണ് ഇവർ ചെയ്യുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ മുതൽ ജൂറി അംഗങ്ങൾ സിനിമയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. മേളയിൽനിന്ന് എസ്. ദുർഗ പിൻവലിച്ചതിനെ തുടർന്ന് ചിത്രം പ്രദർശിപ്പിക്കണമെന്നാവശ്യപ്പെട്ട് അംഗങ്ങൾ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്തെഴുതുകയും ചെയ്തിരുന്നു. 

ചിത്രം പിൻവലിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ജൂറി ചെയർമാൻ സുജോയ് ഘോഷ് അടക്കം മൂന്ന് ജൂറി അംഗങ്ങൾ രാജിവെച്ചിരുന്നു. ഇതേ തുടർന്ന് പുതിയ മൂന്ന് അംഗങ്ങളെ ഉൾപ്പെടുത്തി ജൂറിയിൽ അഴിച്ചുപണി നടത്തിയിരുന്നു. രാഹുൽ റാവലിനെ ജൂറി ചെയർമാനാക്കി നിശ്ചയിക്കുകയും ചെയ്തു. ഈ ജൂറിയാണ് ഇന്നലെ ചിത്രം വീണ്ടും കണ്ടത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed