'പ്രധാനമന്ത്രി എന്റെ ഫോൺ ചോർത്തുന്നു'; നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി


ഷീബ വിജയൻ


ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോൺ ചോർത്തുന്നുവെന്ന അതീവ ഗുരുതരമായ ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രിയുടെ വിദേശബന്ധങ്ങൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ തന്റെ ഫോണിലുണ്ടെന്നും, ഈ വിവരം അറിയാവുന്നതുകൊണ്ടാണ് മോദി തന്നോട് നേരിട്ടുള്ള സംവാദത്തിന് തയ്യാറാകാത്തതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

തന്റെ പക്കലുള്ള ഫോണിൽ എല്ലാം വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. 'തെളിവ് ഇവിടെയുണ്ട്; അത് ഈ ഫോണിലുണ്ട്. പ്രധാനമന്ത്രിക്ക് ഇക്കാര്യം കൃത്യമായി അറിയാം, കാരണം അദ്ദേഹം എന്റെ ഫോൺ ചോർത്തുന്നുണ്ട്. അദ്ദേഹം നേരിട്ടൊരു സംവാദത്തിന് തയ്യാറായി വരുന്ന നിമിഷം, ആരാണ് വിദേശ ശക്തികളുടെ നിയന്ത്രണത്തിലുള്ളതെന്നും ആരാണ് യഥാർത്ഥത്തിൽ ദേശവിരുദ്ധനെന്നും, എന്നുമുതലാണ് അദ്ദേഹം ദേശവിരുദ്ധനായി മാറിയതെന്നും ഉൾപ്പെടെ എന്റെ ഫോണിലുള്ള മറ്റ് നിരവധി രഹസ്യ വിവരങ്ങളും രാജ്യത്തെ എല്ലാവരും അറിയും' - രാഹുൽ ഗാന്ധി വീഡിയോയിൽ തുറന്നടിച്ചു.

തനിക്ക് അനുകൂലമായ മാധ്യമങ്ങളുടെ ദീപാവലി ആഘോഷ പരിപാടിയിൽ പങ്കെടുത്തപ്പോൾ പോലും പ്രധാനമന്ത്രിക്ക് ടെലിപ്രോംപ്റ്ററിന്റെ സഹായം തേടേണ്ടിവന്നുവെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. വേദിയും സാഹചര്യവും പൂർണ്ണമായും അനുകൂലമായിരുന്നിട്ടും സ്ക്രിപ്റ്റിന്റെ സഹായമില്ലാതെ സംസാരിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. തന്നോടുള്ള സംവാദത്തിന് എത്തുമ്പോൾ മോദിക്ക് വേണമെങ്കിൽ ടെലിപ്രോംപ്റ്ററും സ്വന്തം ഇഷ്ടപ്രകാരമുള്ള ജഡ്ജിയെയും കൂടെക്കൂട്ടാവുന്നതാണെന്നും രാഹുൽ വെല്ലുവിളിച്ചു. എന്തുതന്നെയായാലും സംവാദത്തിന് പ്രധാനമന്ത്രി തയ്യാറാകണമെന്നും, യഥാർത്ഥ രാജ്യദ്രോഹി ആരാണെന്ന് അറിയാൻ ഈ രാജ്യം ആഗ്രഹിക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

article-image

dfsdfsdfs

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed