അസമിൽ മിനിബസും ട്രക്കും കൂട്ടിയിടിച്ച് 24 പേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്


ശാരിക

കാസിരംഗ: അസമിലെ കാസിരംഗയ്ക്ക് സമീപം റോംഗാജനിൽ മിനിബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 24 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബോകാഘട്ടിൽ നിന്ന് നാഗോണിലേക്ക് പോവുകയായിരുന്ന മിനിബസ് ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇടിയുടെ ആഘാതത്തിൽ സാരമായി തകർന്ന ട്രക്ക് തലകീഴായി മറിഞ്ഞു. ഏറെ പണിപ്പെട്ടാണ് പ്രദേശവാസികൾ വാഹനത്തിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്തത്. അമിതവേഗതയിലായിരുന്ന മിനിബസാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. നിയമലംഘനങ്ങൾക്ക് ഈ മിനിബസിന് മുൻപും നോട്ടീസ് ലഭിച്ചിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ വ്യക്തമാക്കുന്നു.

അപകടം ഏറെ ഞെട്ടിക്കുന്നതാണെന്നും പരിക്കേറ്റവർക്ക് എത്രയും വേഗം വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എക്സിലൂടെ അറിയിച്ചു.

article-image

sds

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed