പദ്മാ­വതി­ : പരസ്­യ പ്രസ്താ­വന നടത്തി­യ മു­ഖ്യമന്ത്രി­മാ­ർ­ക്ക് സു­പ്രീംകോ­ടതി­യു­ടെ­ താ­ക്കീ­ത്


ന്യൂഡൽഹി :  പദ്മാവതി സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപ്പര്യ ഹർജി സുപ്രീംകോടതി തള്ളി. പൊതു ഭരണ സംവിധാനങ്ങളിലിരിക്കുന്നവർ പദ്മാവതി സിനിമയ്ക്കെതിരെ പരസ്യ പ്രസ്താവന നടത്തരുതെന്ന് കോടതി താക്കീത് നൽകി. ഈ മാസം ഇത് മൂന്നാം തവണയാണ് പദ്മാവതി സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഹർജി കോടതി തള്ളുന്നത്. സെൻസർ ബോർഡ് അനുവദിച്ചാലും പദ്മാവതി സിനിമ പ്രദർശിപ്പിക്കുന്നത് തടയുമെന്നായിരുന്നു രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് മുഖ്യമന്ത്രിമാർ പരസ്യമായി പറഞ്ഞത്. ഇതിനെതിരെയാണ് സുപ്രീം കോടതി കടുത്ത വിമർശനം ഉന്നയിച്ചത്. 

സെൻസർ ബോർഡിന്റെ പരിഗണനയിലുള്ള സിനിമയ്ക്കെതിരെ ഉത്തരവാദിത്വമുള്ള പദവികളിലിരിക്കുന്നവർക്ക് എങ്ങനെയാണ് പ്രസ്താവന ഇറക്കാൻ കഴിയുന്നതെന്ന് ചോദിച്ച കോടതി ബോർഡിന്റെ പരിഗണനയിലിരിക്കെ സിനിമയ്ക്കെതിരെ സംസാരിക്കുന്നത് സി.ബി.എഫ്.സിയുടെ തീരുമാനത്തെ സ്വാധീനിക്കുമെന്നും സൂചിപ്പിച്ചു. സിനിമ കണ്ട് അത് പ്രദർശനത്തിന് യോഗ്യമാണോ അല്ലയോ എന്ന് തീരുമാനമെടുക്കേണ്ടത് സി.ബി.എഫ്.സിയുടെ വിശേഷാധികാരത്തിൽ പെട്ടതാണെന്നും കോടതി നിരീക്ഷിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed