ഹർ‍­ജി­ പരി­ഗണി­ക്കു­ന്നത് മാ­റ്റി : ശശീ­ന്ദ്രന്‍റെ­ തി­രി­ച്ചു­വരവ് വൈ­കും


കൊച്ചി : വിവാദ ഫോൺ വിളി കേസിനെ തുടർന്ന് രാജിവെച്ച മുൻ മന്ത്രി എ.കെ ശശീന്ദ്രന് വീണ്ടും തിരിച്ചടി. ശശീന്ദ്രന്‍റെ ഹർ‍ജി പരിഗണിക്കുന്നത് കോടതി ഡിസംബർ‍ 12ലേക്ക് മാറ്റി. ഇതോടെ ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനത്തേക്കുളള തിരിച്ചുവരവ് വൈകും. 

ശശീന്ദ്രനുമായുള്ള പ്രശ്‌നങ്ങൾ‍ ഒത്തുതീർ‍പ്പായെന്നും അതുകൊണ്ട് തന്നെ കേസ് റദ്ദാക്കണമെന്നും യുവതി ഹർ‍ജിയിൽ‍ പറയുന്നു. ജുഡീഷ്യൽ‍ കമ്മീഷന്‍റെ ടോംസ് ഓഫ് റഫറൻ‍സ് എന്തൊക്കെയെന്നും അതിന്‍റെ പകർ‍പ്പ് ഹാജരാക്കാനും കോടതി സർ‍ക്കാരിന് നിർ‍ദേശം നൽ‍കി. ജുഡീഷ്യൽ‍ കമ്മീഷന്‍റെ റിപ്പോർ‍ട്ട് ആവശ്യമില്ലെന്നും കോടതി പറഞ്ഞു. 

അതേസമയം കേസ് യാതൊരു കാരണവശാലും റദ്ദാക്കരുതെന്ന് ആവശ്യമുന്നയിച്ച് മഹിളാ മോർ‍ച്ച അപേക്ഷ നൽ‍കിയിട്ടുണ്ട്. കേസ് റദ്ദാക്കിയാൽ‍ എ.കെ ശശീന്ദ്രന്‍ മന്ത്രി സഭയിലേക്ക് ഉടൻ‍ തിരിച്ചെത്തുമെന്നാണ് വിവരം. നേരത്തേ, കേസിനെപ്പറ്റി അന്വേഷിച്ച ജുഡീഷൽ‍ കമ്മീഷനും ശശീന്ദ്രന് ക്ലീൻ‍ചിറ്റ് നൽ‍കിയിരുന്നു. ശശീന്ദ്രനെ കേസിൽ‍ മനഃപൂർ‍വം കുടുക്കിയതായിരുന്നെന്നും കമ്മീഷൻ റിപ്പോർ‍ട്ടിൽ‍ പറഞ്ഞിരുന്നു.

അതേസമയം കോടതിവിധി വരും വരെ കാത്തിരിക്കുമെന്ന് എൻ.‍സി.പി സംസ്ഥാന അദ്ധ്യക്ഷൻ ടി.പി പീതാംബരനും കേസ് ആരെങ്കിലും വൈകിപ്പിക്കുന്നതായി കരുതുന്നില്ലന്ന് എ.കെ ശശീന്ദ്രനും പ്രതികരിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed