അഗ്നിവീർ ജവാൻമാർക്ക് ആശ്വാസവാർത്ത; നാല് വർഷത്തെ സേവനത്തിന് ശേഷം വിവാഹം കഴിക്കാൻ അനുമതി നൽകി സൈന്യം


ഷീബ വിജയൻ


ന്യൂഡൽഹി: അഗ്നിവീർ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന സംശയങ്ങൾ ദൂരീകരിച്ച് സൈന്യം നിർണായകമായ ഔദ്യോഗിക ഇളവുകൾ പ്രഖ്യാപിച്ചു. നാല് വർഷത്തെ പ്രാരംഭ സേവനകാലാവധി വിജയകരമായി പൂർത്തിയാക്കുന്ന അഗ്നിവീർ ജവാൻമാർക്ക് അതിനുശേഷം വിവാഹം കഴിക്കുന്നതിന് യാതൊരു തടസ്സവുമില്ലെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

ആദ്യ നാല് വർഷത്തെ കർശന സേവന കാലയളവിൽ മാത്രമാണ് വിവാഹത്തിന് നിയന്ത്രണമുള്ളത്. ഈ ആദ്യ ഘട്ടത്തിന് ശേഷം മെറിറ്റിന്റെ അടിസ്ഥാനത്തിൽ സ്ഥിര നിയമനത്തിന് തിരഞ്ഞെടുക്കപ്പെടുന്ന 25 ശതമാനം പേർക്കും, കൂടാതെ രണ്ട് വർഷത്തെ അധിക സേവന കാലാവധി ലഭിക്കുന്നവർക്കും സാധാരണ സൈനികരെപ്പോലെ വിവാഹജീവിതത്തിലേക്ക് കടക്കാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ടാകും. പതിനേഴര വയസ്സിനും 21 വയസ്സിനും ഇടയിൽ പ്രായമുള്ള യുവാക്കൾക്കായി നടപ്പാക്കുന്ന ഈ പദ്ധതിയിലെ അവധി ആനുകൂല്യങ്ങളും ഭാവി സുരക്ഷിതമാക്കുന്നതിനുള്ള വഴികളും ഔട്ട്റീച്ച് പരിപാടികളിലൂടെ സൈന്യം വിശദീകരിക്കുന്നുണ്ട്.

article-image

adsdsadsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed