സി­.പി­.ഐയെ­ ആരും യു­.ഡി­.എഫി­ലേ­ക്ക് ക്ഷണി­ച്ചി­ട്ടി­ല്ല : എം.എം ഹസൻ


തിരുവനന്തപുരം : കോൺഗ്രസ് ആരുമായും സഖ്യത്തിനായി പുറകെ നടക്കുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസൻ. സി.പി.ഐയെ ആരും യു.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ഹസൻ പറഞ്ഞു. സി.പി.ഐ.എമ്മിന്റെ ആട്ടും തുപ്പും ഏറ്റ് കെടക്കുകയാണ് സി.പി.ഐയെന്നും ഹസൻ പറഞ്ഞു.

ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് ഉൾപ്പെടെയുള്ള  മതേതര കക്ഷികളുമായി ചേർന്ന് വിശാലവേദി രൂപംകൊള്ളണമെന്ന കരട് പ്രമേയം സി.പി.ഐയുടെ ദേശീയ നിർവ്‍വാഹക സമതി ഡൽഹിയിലിരുന്ന് അംഗീകരിച്ചത് തലക്ക് സ്ഥിരതയുള്ള നേതാക്കളാണെന്നാണ് വിശ്വാസം. എന്നാൽ സായിപ്പിനെ കാണുന്പോൾ കവാത്ത് മറക്കുകയാണ് കാനം രാജേന്ദ്രൻ‍. കോടിയേരിയുടെ കണ്ണുരട്ടൽ കണ്ട് കാനം ഭയപ്പെട്ടുവെന്നും ഹസൻ പറയുന്നു.

സി.പി.ഐ− കോൺഗ്രസ് സഖ്യ വാർത്തകളെ തള്ളി കഴിഞ്ഞ ദിവസം സി.പി.ഐ  സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. തലക്ക് സ്ഥിരതയുള്ള ആരെങ്കിലും കോൺഗ്രസിലേക്ക് പോകുമോയെന്നും വാർത്തകൾ അടിസ്ഥാനരഹിതമാണെന്നുമാണ് കാനം അഭിപ്രായപ്പെട്ടിരുന്നത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed