ബോട്ടിലിടിച്ച കപ്പലില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും


കൊച്ചി : മത്സ്യ തൊഴിലാളികളുടെ ബോട്ടിലിടിച്ച കപ്പലില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ അന്വേഷണ സംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. വോയിസ് ഡാറ്റാ റെക്കോര്‍ഡര്‍ അടക്കമുള്ള രേഖകളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക.

കോടതിയുടെ സാന്നിധ്യത്തിലായിരിക്കും വിദഗ്ദ സംഘം ഇവ പരിശോധിക്കുക. അപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കളും ഇന്ന് ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. അപകടത്തിനിടയാക്കിയ കപ്പല്‍ പിടിച്ചെടുക്കണമെന്നും ക്യാപ്റ്റനെയും മറ്റു ജീവനക്കാരെയും അറസ്റ്റ് ചെയ്യണമെന്നുമാണ് ഇവരുടെ ആവശ്യം.

അപകട സമയത്ത് കപ്പല്‍ നിയന്ത്രിച്ചത് സെക്കന്റ് ഓഫീസറായിരുന്നെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ നാല് മണിവരെ കപ്പല്‍ നിയന്ത്രിച്ചത് സെക്കന്റ് ഓഫീസറാണെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പനാമ രജിസ്‌ട്രേഷനിലുള്ള ആംബര്‍ കപ്പലില്‍ ഷിപ്പിങ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരും, തീര സംരക്ഷണ സേനയും സംയുക്തമായുള്ള മര്‍ക്കന്റൈന്‍ വിഭാഗമാണ് പരിശോധന നടത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed