ജിഎസ്‌ടി കൗണ്‍സില്‍ യോഗം ഇന്ന് ഡൽഹിയില്‍


ന്യൂഡൽഹി : ഉത്പന്ന - സേവന നികുതി നിരയ്ക്കുകള്‍ കുറയ്ക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജിഎസ്‌ടി കൗണ്‍സില്‍ യോഗം ഇന്ന് ഡൽഹിയില്‍ ചേരും. ചെരുപ്പ്, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, വാഹനങ്ങള്‍, ബിസ്‌ക്കറ്റ് , എന്നിവയ്ക്ക് നിര്‍ണയിച്ചിരിക്കുന്ന നികുതി കുറയ്ക്കണമെന്നാണ് പ്രധാന ആവശ്യം. ടെലഫോണ്‍ സര്‍വ്വീസ് നികുതി നിരയ്ക്ക് 18 ശതമാനത്തില്‍ നിന്ന് കുറയ്ക്കണമെന്ന ആവശ്യവും യോഗം പരിഗണിക്കും.

കയര്‍ , കശുവണ്ടി, പ്ലൈവുഡ് എന്നിവയുടെ നികുതിയും, റസ്റ്റോറന്റുകളുടെ സര്‍വ്വീസ് നികുതിയും കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെടും. ലോട്ടറിക്ക് 28 ശതമാനം പരമാവധി നികുതി ഈടാക്കണമെന്ന കേരളത്തിന്റെ ആവശ്യവും യോഗം ചര്‍ച്ച ചെയ്യും. അടുത്ത മാസം ഒന്നു മുതല്‍ ചരക്ക് സേവന നികുതി നടപ്പിലാക്കുമ്പോഴുണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും 16ആം ജിഎസ്ടി കൗണ്‍ സില്‍ യോഗം മുന്നോട്ടു വച്ചേക്കും.

അടുത്ത മാസം ഒന്നു മുതൽ ജിഎസ്‌ടി സംവിധാനം പ്രാബല്യത്തിലാക്കാനാണ് ശ്രമം. ചില ഓട്ടമൊബീൽ, ഐടി, ഉൽപന്നങ്ങൾക്കും ടെലികോം മേഖലയ്‌ക്കും നിശ്‌ചയിച്ച നികുതി നിരക്കുകളോട് അതതു മേഖലകളിലുള്ളവർ വിയോജിച്ചിട്ടുണ്ട്. ഐടി ഉൽപന്നങ്ങൾക്ക് 28നു പകരം 18% നികുതി മതിയെന്നാണ് ആവശ്യം. ഇത്തരം നിർദേശങ്ങളും കൗൺസിൽ പരിഗണിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed