പൂഞ്ച് ജില്ലയിൽ ജനവാകേന്ദ്രങ്ങൾക്കു നേരെ കനത്ത പാക്ക് ഷെല്ലാക്രമണം


ശ്രീനഗർ : ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഇന്ത്യൻ ജനവാകേന്ദ്രങ്ങൾക്കും സൈനിക പോസ്റ്റുകൾക്കുനേരെയും വീണ്ടും കനത്ത പാക്ക് ഷെല്ലാക്രമണവും വെടിവയ്പ്പും. നിയന്ത്രണരേഖയ്ക്ക് സമീപം കൃഷ്ണ ഘാട്ടി സെക്ടറിൽ മോർട്ടർ ബോംബുകളും ഒാട്ടോമാറ്റിക് ആയുധങ്ങളും ഉപയോഗിച്ചാണ് പാക്കിസ്ഥാൻ ആക്രമണം നടത്തിയത്.

രാത്രി ആരംഭിച്ച വെടിവയ്പ്പ് പുലർച്ചെ വരെ നീണ്ടുവെന്നാണ് റിപ്പോർട്ട്. കൃഷ്ണഘാട്ടി, ബലോനി തുടങ്ങിയ സ്ഥലങ്ങിലെ ചെറുഗ്രാമങ്ങൾക്കും സൈനിക പോസ്റ്റുകൾക്കും നേരെയും പാക്ക് ആക്രമണമുണ്ടായി. പാക്ക് വെടിവയ്പ്പിൽ ഈ മേഖലയിലെ ജനങ്ങൾ പരിഭ്രാന്തരാണ്. പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയിട്ടുണ്ടെന്ന് ഇന്ത്യൻസേനയും അറിയിച്ചു.

അതിർത്തിയിൽ കഴിഞ്ഞ ഒരുമാസമായി കനത്ത സംഘർഷമാണ് നടക്കുന്നത്. വെടിനിർത്തൽ കരാർലംഘനം പാക്കിസ്ഥാൻ നടത്തുന്നത് ഭീകരർ നിയന്ത്രണരേഖ വഴി നുഴഞ്ഞു കയറുന്നതിനെ സഹായിക്കാനാണെന്ന ആരോപണമുണ്ട്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ 13 ഭീകരരെയാണ് സൈന്യം വധിച്ചത്. മാച്ചിൽ, നൗഗാം, കുപ്‌വാര തുടങ്ങിയ സ്ഥലങ്ങൾ വഴിയാണ് ഭീകരർ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed