മയക്കുമരുന്ന് കടത്ത് കേസ്: പ്രതിയായ യുവതിയെ ഇന്റർപോളിന്റെ സഹായത്തോടെ ബഹ്റൈനിൽ പിടികൂടി
പ്രദീപ് പുറവങ്കര
മനാമ : ഇന്റർപോളിന്റെ സഹായത്തോടെ മയക്കുമരുന്ന് കടത്ത് കേസിൽ പ്രതിയായ 37-കാരിയെ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. അയൽരാജ്യമായ ഗൾഫ് രാഷ്ട്രത്തിലെ കോടതി വിധിക്ക് പിന്നാലെ പുറപ്പെടുവിച്ച അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടിനെ തുടർന്നാണ് നടപടി.
ആന്റി കറപ്ഷൻ, ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിന് കീഴിലുള്ള ഇന്റർനാഷണൽ അഫയേഴ്സ് ആൻഡ് ഇന്റർപോൾ ഡയറക്ടറേറ്റാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. ഗൾഫ് രാജ്യത്തെ പബ്ലിക് പ്രോസിക്യൂഷൻ നൽകിയ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് പരിഗണിച്ച് കൗൺസിൽ ഓഫ് അറബ് ഇന്റീരിയർ മിനിസ്റ്റേഴ്സ് പ്രാദേശിക ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
അറസ്റ്റിലായ യുവതിയെ ആവശ്യമായ എല്ലാ നിയമനടപടികളും പൂർത്തിയാക്കിയ ശേഷം ബന്ധപ്പെട്ട രാജ്യത്ത് നിന്നുള്ള സുരക്ഷാ പ്രതിനിധി സംഘത്തിന് കൈമാറിയതായി അധികൃതർ അറിയിച്ചു.
ertert

