കേരളത്തിലെ പ്രമുഖ ബാങ്ക് ഏറ്റെടുക്കാൻ അബുദാബി ബാങ്ക്; 51% ഓഹരികൾ സ്വന്തമാക്കാൻ ചർച്ചകൾ സജീവം


ഷീബ വിജയൻ


ന്യൂഡൽഹി: ഇന്ത്യയിലെ ബാങ്കിങ് മേഖലയിലേക്ക് വൻ നിക്ഷേപത്തിനൊരുങ്ങി യു.എ.ഇയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഫസ്റ്റ് അബുദാബി ബാങ്ക്. രാജ്യത്തെ രണ്ട് പ്രധാന ബാങ്കുകളുടെ ഭൂരിപക്ഷം ഓഹരികളും സ്വന്തമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൊൽക്കത്ത ആസ്ഥാനമായ ബന്ധൻ ബാങ്കിനൊപ്പം കേരളത്തിൽ നിന്നുള്ള പ്രമുഖ സ്വകാര്യ ബാങ്കിനെയും ഏറ്റെടുക്കാൻ ചർച്ചകൾ നടക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രണ്ട് ബാങ്കുകളുടെയും 51 ശതമാനം ഓഹരികൾ വീതം വാങ്ങാനാണ് പദ്ധതി. ഫസ്റ്റ് അബുദാബി ബാങ്കിന്റെ മുതിർന്ന ഉദ്യോഗസ്ഥർ ബാങ്കുകളുടെ ഉന്നത മാനേജ്‌മെന്റുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി. വാർത്ത പുറത്തുവന്നതോടെ സി.എസ്.ബി ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവയുടെ ഓഹരി വിലകളിൽ വൻ മുന്നേറ്റമുണ്ടായി. നിലവിൽ മുംബൈയിലും ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലും ശാഖകളുള്ള അബുദാബി ബാങ്ക്, പുതിയ നീക്കത്തോടെ ഇന്ത്യൻ വിപണിയിൽ പ്രവർത്തനം ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്.

article-image

DSDDS

You might also like

  • Lulu Exchange
  • Straight Forward

Most Viewed