ഇത് അടിയന്തരാവസ്ഥ': ജന്തർ മന്തർ മാർച്ചിന് മുൻപ് പതിനായിരങ്ങളെ തടവിലാക്കിയെന്ന് സി.ജെ.പി; ഡൽഹിയിൽ വൻ പ്രതിഷേധം


പ്രദീപ് പുറവങ്കര

ന്യൂഡൽഹി: ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്താനിരുന്ന പ്രക്ഷോഭത്തിന് മുന്നോടിയായി രാജ്യത്തുടനീളം പതിനായിരത്തോളം പേരെ തടവിലാക്കിയതായി പാർട്ടി വക്താവ് അശുതോഷ് റങ്ക ആരോപിച്ചു. വിദ്യാർഥികൾ, കർഷക-ദലിത് സംഘടനാ പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി അംഗങ്ങൾ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൂനെയിൽ നിന്ന് പ്രതിഷേധത്തിനായി ഡൽഹിയിലേക്ക് യാത്രതിരിച്ച വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത് ബസിൽ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായും പാർട്ടി വ്യക്തമാക്കി.

പ്രതിഷേധങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെ, രാജ്യത്ത് ഔദ്യോഗികമായി എന്തുകൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൂടാ എന്ന് ചോദിച്ചു. വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധന നടപടികൾക്കെതിരെയും (എസ്.ഐ.ആർ) മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെയുമായിരുന്നു പ്രതിഷേധം പ്രഖ്യാപിച്ചിരുന്നത്. ആധാർ, പാൻ കാർഡുകൾ ഉൾപ്പെടെയുള്ള രേഖകൾ കൈവശമുള്ള ജീവിച്ചിരിക്കുന്ന വോട്ടർമാരെ പോലും മരിച്ചതായി കാണിച്ച് പട്ടികയിൽ നിന്ന് ഒഴിവാക്കുകയാണെന്നും പ്രതിപക്ഷ നേതാക്കളുടെ മണ്ഡലങ്ങളിൽ ഇത് വ്യാപകമാണെന്നും പാർട്ടി ആരോപിച്ചു. നടൻ പ്രകാശ് രാജും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

article-image

fsfdsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed