‘ഇളയ പുരട്ചി തലൈവി’യായി തൃഷ’; രാഷ്ട്രീയ പ്രവേശന സൂചനയുമായി ആരാധകരുടെ പുതിയ സംഘടന


ഷീബ വിജയൻ

ചെന്നൈ: നടി തൃഷയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകൾ തമിഴ്‌നാട്ടിൽ സജീവമായി തുടരുന്നതിനിടെ, താരത്തിന്റെ പേരിൽ ആരാധകർ പുതിയ സംഘടന രൂപീകരിച്ചു. മുൻ മുഖ്യമന്ത്രി ജയലളിതയുമായി ബന്ധപ്പെടുത്തി 'ഇളയ പുരട്ചി തലൈവി തൃഷ പേരവൈ' എന്ന പേരിലാണ് തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ പുതിയ സംഘടനയ്ക്ക് രൂപം നൽകിയിരിക്കുന്നത്. സംഘടന രൂപീകരിച്ച സമയവും അതിന് നൽകിയിരിക്കുന്ന പേരും തൃഷയുടെ രാഷ്ട്രീയ പ്രവേശന സാധ്യതകൾക്ക് കൂടുതൽ ശക്തി പകരുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയെ ആരാധകർ സ്നേഹത്തോടെ വിളിച്ചിരുന്നത് 'പുരട്ചി തലൈവി' എന്നായിരുന്നു. ഇതിന് സമാനമായി തൃഷയെ 'ഇളയ പുരട്ചി തലൈവി' എന്ന് വിശേഷിപ്പിക്കുമ്പോൾ, ജയലളിതയുടെ രാഷ്ട്രീയ പിൻഗാമിയെന്ന വ്യക്തമായ സൂചനയാണ് ആരാധക സംഘടന നൽകുന്നത്. സംഘടനയുടെ രൂപീകരണത്തിനൊപ്പം തൃഷയ്ക്ക് ഇളയ പുരട്ചി തലൈവി എന്ന പദവിയും ഇവർ നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം തൃഷയെയും രാഷ്ട്രീയത്തിൽ കാണാൻ സാധിച്ചാൽ ഏറെ സന്തോഷമാകുമെന്ന് സംഘടനയുടെ കോർഡിനേറ്റർ രാജഗോപാൽ പ്രതികരിച്ചു. ജയലളിതയുടേതിന് സമാനമായ ശക്തമായ വ്യക്തിത്വവും നേതൃഗുണവും തൃഷയ്ക്കുണ്ടെന്നും സംഘടന അവകാശപ്പെടുന്നു. എന്നാൽ, രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളോട് തൃഷ ഇതുവരെ പരസ്യപ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

article-image

assaddasdass

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed