തമിഴകത്ത് വിജയ്യുടെ കൊടുങ്കാറ്റ്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ടിടത്തും ടി.വി.കെ സ്ഥാനാർത്ഥികൾക്ക് തകർപ്പൻ ലീഡ്
പ്രദീപ് പുറവങ്കര
ചെന്നൈ: തമിഴ്‌നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ടു മണ്ഡലങ്ങളിലും വിജയ്‌യുടെ ടി.വി.കെക്ക് മുന്നേറ്റം. സംസ്ഥാനത്തെ മധുരാന്തകം, ധാരപുരം മണ്ഡലങ്ങളിൽ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് സ്ഥാനാർത്ഥികൾ മുന്നേറുന്നത്. മധുരാന്തകത്ത് ടി.വി.കെ സ്ഥാനാർത്ഥി 3,161 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. ഡി.എം.കെയാണ് തൊട്ടുപിന്നിൽ.
ധാരപുരത്ത് ടി.വി.കെ സ്ഥാനാർത്ഥി 1,394 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ആദ്യഘട്ട ഫലം വന്നപ്പോൾ ഇവിടെ ടി.വി.കെ പിന്നിലായിരുന്നു. എന്നാൽ പിന്നീട് ടി.വി.കെ വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഇത് ആദ്യമായി അധികാര രാഷ്ട്രീയത്തിലേക്ക് വന്ന വിജയ്‌യുടെ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്. നാല് സംസ്ഥാനങ്ങളിലായി ആറ് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റീജിനഗർ, തമിഴ്‌നാട്ടിലെ മധുരാന്തകം, ധാരപുരം, പുതുച്ചേരിയിലെ തട്ടഞ്ചാവടി, അസമിലെ നാഗോൺ ലോക്‌സഭാ മണ്ഡലം എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നാഗോണിൽ ബി.ജെ.പി സ്ഥാനാർത്ഥി ദേവാശിഷ് ശർമ്മ 50,000 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ 9,644 വോട്ടിന്റെയും റീജിനഗറിൽ 11,000 വോട്ടിന്റെയും ഭൂരിപക്ഷത്തിൽ ബി.ജെ.പി ലീഡ് ചെയ്യുന്നു.
adfsfdfdfd

