തദ്ദേശവകുപ്പിലെ ഐ.എ.എസ് പോര് തള്ളി ദിവ്യ എസ്. അയ്യർ


പ്രദീപ് പുറവങ്കര

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിലെ ഐ.എ.എസ് ഉദ്യോഗസ്ഥർ തമ്മിൽ പോര് രൂക്ഷമാണെന്ന വാർത്തകളിൽ പ്രതികരണവുമായി ഡയറക്ടർ ദിവ്യ എസ്. അയ്യർ. താൻ നടത്തിയത് കൃത്യനിർവഹണം മാത്രമാണെന്നും വ്യക്തിപരമായി ആരോടും യാതൊരു മത്സരവുമില്ലെന്നും അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. പോരോ മത്സരമോ ചേരിതിരിവോ ഇല്ലെന്നും വ്യക്തമായ നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് കൃത്യമായി ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്നും അവർ വ്യക്തമാക്കി.

മാലിന്യ വിമുക്ത കേരളത്തിനായി വ്യത്യസ്ത പദ്ധതികൾ പ്രഖ്യാപിച്ചതിനെ തുടർന്ന് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യരും ടി.വി. അനുപമയും തമ്മിൽ തുറന്ന പോരിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. പദ്ധതികൾ വിവാദമായതിനെ തുടർന്ന് വകുപ്പ് മന്ത്രി കെ.എം. ഷാജി പരസ്യ പ്രതികരണവും നടത്തിയിരുന്നു. വകുപ്പിൽ തർക്കങ്ങളൊന്നുമില്ലെന്നും ഇത് കേവലം വെല്ലുവിളികൾ മാത്രമാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് അടിസ്ഥാനരഹിതമായ പ്രചരണങ്ങൾക്ക് വിരാമമിടണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ദിവ്യ എസ്. അയ്യർ രംഗത്തെത്തിയത്.

article-image

rdgghghgh

You might also like

  • Lulu Exchange
  • Straight Forward

Most Viewed