'പറ്റിക്കാൻ ആണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു': വാഹന മോഡിഫിക്കേഷനിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് ഗണേഷ് കുമാർ


പ്രദീപ് പുറവങ്കര

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വാഗ്ദാനം ചെയ്ത വാഹന മോഡിഫിക്കേഷൻ അനുമതിയിൽ മോട്ടോർ വാഹന വകുപ്പ് ഇറക്കിയ സർക്കുലറിനെച്ചൊല്ലി പരിഹാസവുമായി മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഫേസ്ബുക്കിലൂടെയായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. 'പറ്റിക്കാൻ ആണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു' എന്ന് കുറിച്ച അദ്ദേഹം, കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾ മറികടന്ന് ഒരു സംസ്ഥാനത്തിന് മാത്രമായി ഇത്തരം മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകാൻ കഴിയില്ല എന്ന് അന്നേ വ്യക്തമാക്കിയതാണെന്നും ഓർമ്മിപ്പിച്ചു.

അതിനിടെ, മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ സർക്കുലർ ജനങ്ങളിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾക്ക് വിധേയമായി നിലവിൽ ചെയ്യാവുന്ന കാര്യങ്ങൾ പൊതുജനങ്ങളുടെ അപേക്ഷ പരിഗണിച്ച് പുതിയതായി അനുവദിച്ചു എന്ന രീതിയിലാണ് ഗതാഗത കമിഷണറേറ്റ് അവതരിപ്പിച്ചത്. വാഹനത്തിന്റെ നിറം മാറ്റൽ, ഒരേ സവിശേഷതകളുള്ള പുതിയ എൻജിൻ അല്ലെങ്കിൽ ഷാസി മാറ്റൽ, അംഗീകൃത റിട്രോഫിറ്റ്മെന്റ് കിറ്റുകൾ ഉപയോഗിച്ചുള്ള ഇന്ധന സംവിധാനം മാറ്റൽ, ഭിന്നശേഷി സൗഹൃദമാക്കൽ എന്നിവ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ പാലിച്ചും ആർ.സിയിൽ രേഖപ്പെടുത്തിയും മാത്രമേ ചെയ്യാവൂ എന്ന് സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.

article-image

cxzcxcxcxcx

You might also like

  • Lulu Exchange
  • Straight Forward

Most Viewed