ആംബുലൻസിനുള്ളിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ദാരുണാന്ത്യം; മേൽഭാഗം തകർന്ന് 40 അടി ദൂരേക്ക് തെറിച്ചുപോയി


ഷീബ വിജയൻ

ഒഡീഷയിലെ മയൂർഭഞ്ചിൽ ഉഡല മെഡിക്കൽ കോളജിൽ നിന്ന് ഭുവനേശ്വറിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് സുയോഷ് ബാരിക് എന്ന യുവാവ് ദാരുണമായി മരിച്ചു. അപകടത്തിൽ കൂടെയുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഓക്സിജൻ നൽകാനായി സിലിണ്ടറിന്റെ വാൽവ് തുറന്ന ഉടൻ ചോർച്ചയുണ്ടായി തീ പടരുകയും വലിയ ശബ്ദത്തോടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയുമായിരുന്നു. സ്ഫോടനത്തിൽ ആംബുലൻസിന്റെ മേൽഭാഗം തകർന്ന് 40 അടിയോളം ദൂരേക്ക് തെറിച്ചുപോയി. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ യുവാവിന് പുറത്തിറങ്ങാൻ സാധിച്ചില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

article-image

sdfffdsdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed