ആകാശയാത്രയ്ക്ക് പോക്കറ്റ് കീറും: ഫ്യുവൽ സർചാർജ് വർധിപ്പിച്ച് പ്രമുഖ വിമാനക്കമ്പനികൾ; ടിക്കറ്റ് നിരക്കിൽ വൻ വർധനവ്
ഷീബ വിജയൻ
ആഗോള വിപണിയിലെ ഇന്ധനവില വർധനവും എവിയേഷൻ ടർബൈൻ ഫ്യുവൽ വിലയിലെ വ്യതിയാനങ്ങളും കാരണം എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ എയർ തുടങ്ങിയ വിമാനക്കമ്പനികൾ ഫ്യുവൽ സർചാർജ് വർധിപ്പിച്ചു. ആഭ്യന്തര സർവീസുകളിൽ ദൂരമനുസരിച്ച് 400 രൂപ മുതൽ 1,200 രൂപ വരെ സർചാർജ് കൂട്ടിയിട്ടുണ്ട്. അന്താരാഷ്ട്ര റൂട്ടുകളിൽ ലക്ഷ്യസ്ഥാനത്തിനനുസരിച്ച് ഇതിലും ഉയർന്ന നിരക്കുകളാണ് ഈടാക്കുന്നത്. മിഡിൽ ഈസ്റ്റ് സംഘർഷങ്ങളും പ്രവർത്തനച്ചെലവ് കൂടിയതുമാണ് ഇതിന് കാരണം.
dfdfdf

