എക്‌സാലോജിക് കേസിൽ പിണറായിക്കെതിരെ കേസ് എടുക്കാൻ ഹൈക്കോടതി നിർദേശം


പ്രദീപ് പുറവങ്കര

കൊച്ചി: എക്‌സാലോജിക് - സിഎംആർഎൽ മാസപ്പടി വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, വീണ ടി, മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ കത്തിന്റെയും രേഖകളുടെയും അടിസ്ഥാനത്തിൽ കേസ് എടുക്കാതെയുള്ള അന്വേഷണത്തിനെതിരെ അഡ്വ. കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ നിർണായക വിധി.

ഇ.ഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ മുൻപ് പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും അത് പോരെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുതന്നെ അന്വേഷണം നടത്തണമെന്നും കോടതി വ്യക്തമാക്കി. ഇതോടെ പിണറായി വിജയൻ, വീണ ടി, മുൻമന്ത്രി മുഹമ്മദ് റിയാസ് എന്നിവർ കേസിൽ പ്രതികളാകും. മുഖ്യമന്ത്രിയായിരിക്കെ മകൾ വീണ വഴി പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കാട്ടി സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖറിന് ഇ.ഡി റിപ്പോർട്ട് കൈമാറിയിരുന്നു. ഈ രേഖകൾ വിളിച്ചുവരുത്തി പരിശോധിച്ച ശേഷമാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

article-image

dsdsdfsdsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed