എന്റെ ചിത്രങ്ങളും വിഡിയോകളും ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് ; കെണിയില്‍ വീഴരുത്, പണം നഷ്ടമാകുമെന്ന് പ്രിയങ്ക ഗാന്ധി
ഷീബ വിജയൻ
എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തന്റെ ചിത്രങ്ങളും ശബ്ദവും നിർമ്മിച്ച് സൈബര്‍ തട്ടിപ്പ് നടത്തുന്നതായി കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധി മുന്നറിയിപ്പ് നൽകി. പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുന്ന വ്യാജ വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നതായും ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് അറിയിച്ചു.
വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിക്കുന്ന ഇത്തരം പോസ്റ്റുകളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ പണം നിക്ഷേപിക്കുകയോ ചെയ്യരുതെന്നും, ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ ഉടനടി റിപ്പോർട്ട് ചെയ്യാനും ബ്ലോക്ക് ചെയ്യാനും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
dsdsdsds

