ഇതരമത ചിഹ്നങ്ങള്‍ ധരിച്ച് എത്തരുത്; ക്ഷേത്രത്തില്‍ കടന്നാല്‍ പിഴ ഈടാക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം
ഷീബ വിജയൻ
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇതര മത ചിഹ്നങ്ങള്‍ ധരിച്ചു പ്രവേശിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് അറിയിച്ചു. ക്ഷേത്രത്തില്‍ ആചാരലംഘനം നടത്തിയ രണ്ട് ഓതിക്കന്‍മാരെ ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. കൂടാതെ ക്ഷേത്രത്തില്‍ പുണ്യാഹം നടത്തിയ ചെലവിലേക്ക് ഇവരിൽ നിന്ന് പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. അഷ്ടമിരോഹിണി ദിനത്തില്‍ ഒന്നര ലക്ഷത്തിലേറെ ഭക്തര്‍ ക്ഷേത്രസന്നിധിയിലെത്തിയതായും പ്രസാദ ഊട്ടില്‍ അമ്പതിനായിരത്തോളം പേർ പങ്കെടുത്തതായും അദ്ദേഹം വ്യക്തമാക്കി.
പുന്നത്തൂര്‍ കോവിലകം പുതുക്കി പണിയുന്നതിന് 6.40 കോടിയുടെയും, വെങ്ങാട് ഗോശാല നവീകരണത്തിന് 70 കോടിയുടെയും പദ്ധതികള്‍ക്ക് സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഞായറാഴ്ച 409 വിവാഹങ്ങള്‍ ശീട്ടാക്കിയ സാഹചര്യത്തില്‍ ക്ഷേത്ര ദര്‍ശനവും ചടങ്ങുകളും സുഗമമായി നടത്താന്‍ പുലര്‍ച്ചെ 4 മണി മുതല്‍ കല്യാണങ്ങള്‍ നടത്താനും 6 മണ്ഡപങ്ങള്‍ സജ്ജമാക്കാനും ദേവസ്വം തീരുമാനിച്ചിട്ടുണ്ട്.
dfsfddsfds

