സിക്കിം ടണൽ ദുരന്തം: കാണാതായ മലയാളി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തി
ഷീബ വിജയൻ
ഗാങ്‌ടോക്: സിക്കിം ടണൽ ദുരന്തത്തിൽ കാണാതായ കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാത്രിയോടെയാണ് അനീഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും. നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷന്റെ സീനിയർ മാനേജർ ജിയോളജിസ്റ്റാണ് അനീഷ്. ഹരിയാനയിൽ ജോലി ചെയ്തിരുന്ന അനീഷ് ആറുമാസം മുമ്പാണ് സിക്കിമിലേക്ക് എത്തുന്നത്.
തുരങ്കനിർമാണം നടക്കുന്ന സ്ഥലത്തെ പാറയിടുക്കുകളുടെ കാഠിന്യം, ജലാശം എന്നിവ പരിശോധിക്കുന്ന ഉദ്യോഗസ്ഥസംഘത്തിലായിരുന്നു അനീഷ്. പാറ തുരക്കുമ്പോൾ തൊഴിലാളികൾക്കു നിർദേശം നൽകിയിരുന്നത് അനീഷാണ്.
നാംചി ജില്ലയിലുള്ള സമർദുംഗിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് തുരങ്കത്തിന്റെ പ്രവേശന കവാടം പൂർണമായും അടച്ചുകൊണ്ട് വൻ മണ്ണിടിച്ചിൽ ഉണ്ടായത്. പാറയ്ക്കുള്ളിലെ മീഥൈൻ വാതകം ചോർന്നത് മൂലമുള്ള സ്‌ഫോടനമാണ് തുരങ്കം തകരാൻ ഇടയാക്കിയതെന്നാണ് നിഗമനം. ഇതോടെ അനീഷ് അടക്കം തുരങ്കത്തിന് അകത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികൾ അകപ്പെട്ടുപോകുകയായിരുന്നു. ടണൽ ദുരന്തത്തിൽ ഇതുവരെ 27 പേരാണ് മരിച്ചത്.
asdadsadsas

