ഗുജറാത്തിൽ വീണ്ടും ഭീകരവേട്ട; ജെയ്ഷെ മുഹമ്മദ് ബന്ധം ആരോപിച്ച് 5 പേർ കൂടി പിടിയിൽ


ഷീബ വിജയൻ

പാകിസ്താൻ ആസ്ഥാനമായുള്ള നിരോധിത തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്നാരോപിച്ച് ഗുജറാത്ത് ആന്റി ടെററിസം സ്ക്വാഡ് (എ.ടി.എസ്) അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തു. സിദ്ധ്പൂർ താലൂക്കിലെ ഖാദിയാൽ ഗ്രാമത്തിൽ നിന്നാണ് ബിലാൽ ആബിദ്, മുഹമ്മദ് അയൂബ്, മുഹമ്മദ് പാലൻപുരി, ഷഫിയ റയീസ് മുഖ്തി, മുഹമ്മദ് ഹസൻ കാർഡിയ എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരെ ജൂലൈ 24 വരെ എ.ടി.എസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയിട്ടുണ്ട്. ജൂലൈ 3ന് എട്ട് പേരെ അറസ്റ്റ് ചെയ്തതോടെയാണ് അന്വേഷണം ശക്തമായത്. അതിനിടെ, പെട്ടെന്ന് താടി വളർത്തുന്നതും നിഖാബ് ധരിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ തീവ്രവാദ ലക്ഷണമാണെന്ന് പരാമർശിക്കുന്ന ഗുജറാത്ത് പൊലീസിന്റെ പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യറിനെതിരെ കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്.

article-image

fgdfdfgd

You might also like

  • Lulu Exchange
  • Straight Forward

Most Viewed