പാറ്റാ പാർട്ടിയിൽ 'വമ്പൻ സ്രാവ്' വീഴുമോ? സിജെപിയുടെ ബിജെപി മോഡൽ സസ്‌പെൻസ്!


‍ഷീബ വിജയൻ

ദില്ലി: ബിജെപി മോഡൽ അറിയിപ്പുമായി കോക്രോച്ച് ജനതാപാർട്ടി (സിജെപി) രംഗത്ത്. ഒരു പ്രമുഖ വ്യക്തി ഉടൻ പാർട്ടിയിൽ ചേരുമെന്നാണ് സിജെപിയുടെ പുതിയ അറിയിപ്പ്. എന്നാൽ ആരാണ് പാർട്ടിയിൽ ചേരുന്നത് എന്നത് സംബന്ധിച്ച് യാതൊരുവിധ സൂചനകളും പുറത്തുവിട്ടിട്ടില്ല. അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വലിയ സമരത്തിനൊരുങ്ങുകയാണ് സിജെപി. ഇതിനായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ ജൂൺ ആറിന് ദില്ലിയിലെത്തുമെന്ന് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചിട്ടുണ്ട്. പരസ്യപ്രതിഷേധത്തിനൊരുങ്ങുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ തുട‌ർ നീക്കങ്ങൾ കേന്ദ്രസർക്കാരും പോലീസും കർശനമായി നിരീക്ഷിച്ചുവരികയാണ്. ഇതിനിടെ യുപിയിലെ ബിജെപി പ്രവർത്തകനായ വിഘ്നേഷ് ശിശിർ, ദീപ്കെയെ കുറ്റവാളിയായി പ്രഖ്യാപിച്ച് അമേരിക്കയിൽ നിന്നും നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി നൽകിയിട്ടുണ്ട്. ജന്തർമന്തറിലെ പ്രതിഷേധത്തിന് പോലീസ് അനുമതി നൽകില്ലെന്ന് വ്യക്തമാക്കുമ്പോഴും കാര്യങ്ങൾ കൈവിട്ടുപോകുമോയെന്ന ആശങ്ക അധികൃതർക്കുണ്ട്. അഭിജിത് ദീപ്കെയുടെ പ്രതിഷേധ ആഹ്വാനം ഇൻസ്റ്റഗ്രാമിൽ ഇതിനകം ഒന്നേകാൽ കോടിയലധികം പേർ കണ്ടുകഴിഞ്ഞു. സിജെപിയെ തള്ളാത്ത പ്രതികരണമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നൽകിയിട്ടുള്ളത്.

article-image

adsasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed